സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17028 (സംവാദം | സംഭാവനകൾ) (lg)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
LOGO
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
വിലാസം
KOZHIKODE

CHALAPPURAM പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1877
വിവരങ്ങൾ
ഫോൺ0495 2703520
ഇമെയിൽzhsstali@gmail.com
കോഡുകൾ
സ്കൂൾ കോഡ്17028 (സമേതം)
എച്ച് എസ് എസ് കോഡ്10043
യുഡൈസ് കോഡ്32041400901
വിക്കിഡാറ്റQ64550787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ574
പെൺകുട്ടികൾ120
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത
പ്രധാന അദ്ധ്യാപകൻഹരിരാജ പി. സി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റോജ
അവസാനം തിരുത്തിയത്
14-03-202217028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്രമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്ടിയാണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

(തുടർന്ന് വായിക്കുക)

 കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരും, അവരെ എല്ലാ നിലയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മാനേജ്മെൻറും പി ടി എ യും ഹെഡ്മാസ്റ്ററുമാണ് സ്‌കൂളിന്റെ മുതൽക്കൂട്ട് 

2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു. 17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്റെ മാനേജർ  .സ്കൂളിൻന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.

സാമൂതിരി സ്‌കൂളിൽ നിന്നുള്ള തളി പരിസരത്തിന്റെ ഒരു മനോഹര ദൃശ്യം


മാനേജ്മെൻറ്

സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
സ്ഥാപകൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. പി. സി. കെ രാജ .
2. പി .സി . സി രാജ
3 എ. സി. സാവിത്രി തമ്പുരാട്ടി
4 സി. പി ശ്രീനിവാസൻ
5 പി. കെ ലതിക
6 വി . ഗോവിന്ദൻ
  • മാനേജരുടെ പേഴ്‌സണൽ സെക്രട്ടറിയായ ശ്രീമതി മായാ ഗോവിന്ദ്
പ്രിൻസിപ്പൽ
ഹെഡ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ കൃഷ്ണ മേനോൻ- - മുൻ കേന്ദ്രമന്ത്രി
  • സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
  • എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
  • അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
  • കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
  • പി.പി ഉമ്മർ കോയ- മുൻ മന്ത്രി
  • ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ

ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ടംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps:11.248806, 75.788460|zoom=18}}