എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അർജ്ജുനൻ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1964 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഡോ എൻ കെ കൃഷ്ണൻ എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് വിദ്യാലയത്തിൻറെ സ്ഥാപകൻ. കീഴരിയൂർ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർ‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.ഈ സ്കൂളും കളിസ്ഥലവും അടങ്ങുന്ന 5 ഏക്കർ സ്ഥലം സംഭാവന ചെയ്തത് പ്രദേശത്ത്കാരനായ ശ്രീ ചെറിയാൻ ജോർജ് എന്ന മഹത് വ്യക്തിയാണ്.ആദ്യത്തെ വിദ്യാർത്ഥിനി എ ദാക്ഷായണി (അഡ്.നമ്പർ 1) ആണ്.തുടക്കത്തിൽ 104വിദ്യാർത്ഥികളാണ് ഇവിടെ ചേർന്ന് പഠിച്ചത്. ആദ്യത്തെ പ്രധാനാധ്യാപിക (ഇൻചാർജ്) എം കല്യാണിക്കുട്ടി ആയിരുന്നു.പ്രധാനാധ്യാപികയടക്കം മൂന്ന് പേരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. 1976 ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.

ആദ്യത്തെ എസ്എസ് എൽ സി ബാച്ച് 1967മാർച്ചിൽ പരീക്ഷ എഴുതിയപ്പോൾ 70%ഫലമുണ്ടായി.1973ലെ എസ്എസ് എൽ സി പരീക്ഷയിൽ 82% വിജയം കരസ്ഥമാക്കി ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.1995-98 കാലഘട്ടത്തിൽ ആയിരത്തിഇരുനൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി.അതോടൊപ്പം വിജയശതമാനവും കുുറ‍ഞ്ഞു.2010ൽ ഈ വിദ്യാലയത്തിൻറെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിൽ മികച്ച ഓഡിയോഗ്രാഫിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ റസൂൽപൂക്കുട്ടി,കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

2011ലാണ് ഈ വിദ്യാലയത്തിൽ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചത്.ഇവ്ടെ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ബാച്ചുകൾ ഉണ്ട്.18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ജോലി ചെയ്ത്വരുന്നു. നിലവിൽ ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.ഹൈസ്കൂളിൽ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരുമുണ്ട്. ഈ വിഭാഗത്തിലും ആറ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.2015ൽ വിദ്യാലയത്തിൻറെ അമ്പതാംവാർഷികം സമുചിതമായി ആഘോഷിച്ചു.അതിൻറെ മാധുര്യം നിലനിർത്താനെന്നോണം എസ്എസ് എൽ സി വിജയശതമാനം 100 ആയിരുന്നു.പിന്നീട് 2018 മുതൽ 2021 വരെ വിജയശതമാനം 100 ആണ്.