ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങള്‍
വായനാദിനാചരണവും വായനാവാരവും വായനാമത്സരം നല്ല വായനക്കാരെ തെരഞ്ഞെടുക്കുക വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
ഒപ്പത്തിനൊപ്പം
ലക്ഷ്യങ്ങള്‍
എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ
മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ
പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും
വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ
ടീം ടീച്ചിംഗ്
പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും
3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം
COUNCILING ക്ലാസുകÄ
രക്ഷിതാക്കളുടെ മീറ്റിംഗുകÄ
രാത്രി സമയങ്ങളിൽ Special Cornner PTA കÄ

അധ്യാപക ദിനം
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം.
മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.