ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രൈമറി തലത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1954 ലാണ് ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തിയത്. അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ മാതൃഭാഷയിലുള്ള നൈപുണികളും സാമൂഹിക ഭൗതിക ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളും ഗണിത ക്രീയകളിലുള്ള അറിവും വർദ്ധിപ്പിക്കാൻ വേണ്ടി അപ്പർ പ്രൈമറി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിൽ ഇടപെടാനുള്ള പ്രാപ്തി ഓരോ കുട്ടിയിലും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കി ദേശീയദിനങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവയ്ക്കായി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുന്നു. <gallery widths="350" heights="263"> പ്രമാണം:40001_anchalwest_klm_spacecamp|
പ്രൈമറി വിഭാഗം- പ്രത്യേകതകൾ
കൃത്യമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് അധ്യാപകർ പരിശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ മേളകൾ, മത്സരങ്ങൾ, യു.എസ്.എസ് പരീക്ഷകൾ, വിവിധ സ്കോളർഷിപ്പുകൾ എന്നിവയിൽ ഉയർന്ന പ്രാതിനിധ്യവും വിജയവും ഉറപ്പാക്കാൻ കഴിയുന്നു. യു.എസ്.എസ് പരിശീലനങ്ങളുടെ ചുമതല ശ്രീമതി ഷിബി സുധ നിർവഹിക്കുന്നു.
അപ്പർ പ്രൈമറി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.
2021-22 അധ്യയന വർഷം
2021-22 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.[1]
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 5 | 171+126 | 297 |
ക്ലാസ് 6 | 185+165 | 350 |
ക്ലാസ് 10 | 219+139 | 358 |
ആകെ | 1105 |
2020-21 അധ്യയന വർഷം
2020-21 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 5 | 153+131 | 284 |
ക്ലാസ് 6 | 171+125 | 296 |
ക്ലാസ് 10 | 228+168 | 396 |
ആകെ | 552+424 | 976 |
2019-20 അധ്യയന വർഷം
2019-20 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 5 | 132+101 | 233 |
ക്ലാസ് 6 | 193+149 | 342 |
ക്ലാസ് 10 | 193+224 | 417 |
ആകെ | 518+474 | 992 |
2018-19 അധ്യയന വർഷം
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 5 | 149+125 | 274 |
ക്ലാസ് 6 | 143+180 | 323 |
ക്ലാസ് 10 | 202+180 | 382 |
ആകെ | 494+485 | 979 |