ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ

സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്

 

പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്

 

ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം

സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.

അവാർഡുകൾ

സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ, മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ, മാതൃഭൂമി നന്മ അവാർഡ് , മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്, മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ, മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം, ഭൂമിത്രസേന പുരസ്കാരം, ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ,

ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ഫലകം ഇവിടെ ചേർത്തയാൾ ഈ താൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും അതിനു ഒരു തീരുമാനമാവും വരെ അത് നീക്കം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.