ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാലയ പ്രവർത്തനങ്ങളിലൂടെ.......

പ്രവേശനോത്സവത്തോടു കൂടിയാണ് ഓരോ വിദ്യാലയത്തിൻറെയും അക്കാദമിക വർഷത്തിന് തുടക്കം കുറിക്കുന്നത് . പ്രവേശനോത്സവത്തിന് ഒരു മാസം മുൻപേ തന്നെ സ്കൂൾ എസ്.ആർ.ജി കൂടുകയും പിടിഎ എസ്.എം.സി അംഗങ്ങളുമായി ചർച്ച നടത്തി കുരുന്നുകളെ വരവേൽക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. പ്രവേശനോത്സവത്തിൻറെ അന്ന് സ്കൂൾ അങ്കണത്തിൽ ഒരു ഉത്സവ പ്രതീതി ആയിരിക്കും നവാഗതരായി എത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്യാൻ എല്ലാവരും തയ്യാറായിരിക്കും. കുരുന്നുകളെ അക്ഷരദീപം തെളിയിച്ചും അക്ഷര തൊപ്പി ധരിപ്പിച്ചും സമ്മാനപ്പൊതി നൽകിയും സ്വാഗതം ചെയ്യുന്നു. നവാഗതരെ സ്വാഗതം ചെയ്യാനായി വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു. പൊതു പരിപാടികൾക്ക് ശേഷം കുരുന്നുകൾ അവരവരുടെ ക്ലാസ്സ് മുറികളിലേക്ക് പോകും. പിന്നെ അവരുടെ പ്രിയപ്പെട്ട അധ്യാപകരെ പരിചയപ്പെട്ട് ക്ലാസ് പ്രവർത്തനങ്ങളിൽ മുഴുകും.

വിദ്യാലയത്തിലെ ഒരു ദിനം......

നമ്മുടെ വിദ്യാലയത്തിൽ രാവിലെ 9.30 മുതൽ 3.30 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 30 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് ഡിവിഷനിൽ ഉള്ള കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, കവിപരിചയം, കഥാ വായന, ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങളിലൂടെ പഠനം കുട്ടികൾക്ക് ലളിതവും രസകരവുമായി തീരുന്നു.

യൂട്യൂബ് ചാനൽ

വിദ്യാലയപ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ്  സ്കൂളിന് ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചതു് . വിദ്യാലയത്തിൽ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. യൂട്യൂബ് ചാനൽ -- ഗവ: എൽ.പി.സ്കൂൾ തോന്നയ്ക്കൽ