ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.

ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ടുപോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി സന്യാസസമൂഹം വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്നവരുടെയും അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ച ലക്ഷ്യമാക്കി അദ്ധ്യാത്മികവും സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് പരിശീലനം നൽകികൊണ്ട് മറ്റുള്ളവരുമായി സത്യത്തിനും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ പുതിയ തലമുറയെ പ്രാപ്തരാക്കുന്നു.

സമൂഹത്തിൽ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തേണ്ടതിന്റെ  ആവശ്യകത  മനസ്സിലാക്കിയ  അന്നത്തെ എഫ്.എം.എം. സിസ്റ്റേഴ്സ് തോപ്പുംപടിയിൽ ഒരു വിദ്യാലയം ആരംഭിക്കുവാൻ തീരുമാനിച്ചു. പ്രീപാരിറ്ററി, ഒന്നാം ക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസ്സുകളിലായി 15 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമായി 1935  - ൽ ഔവർ കോൺവെൻറ് സ്കൂൾ ആരംഭിച്ചു. ഓരോ വർഷവും കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. 1941  -  എല്ലാ വിധ സംവിധാനങ്ങളും ഒരു ഹൈ സ്കൂൾ ആയി അത് മാറി. വിദ്യാലയം സ്ഥാപിതമായ കാലത്ത് ഈ വിദ്യാലയത്തിൽ എത്തിച്ചേർന്ന കുട്ടികൾ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന വിഭാഗങ്ങളിൽ ഉൾപെടുന്നവർ  ആയിരുന്നു. സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയപ്പോൾ പെൺകുട്ടികളുടെ മാത്രം വിദ്യാലയമായി പരിണമിച്ചു .

  കാലക്രമേണ ഓല ഷെഡിൽ നിന്നും ചെറിയ ഒറ്റ നില കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. മട്ടാഞ്ചേരി മുതൽ തോപ്പുംപടി, പള്ളൂരുത്തി, ഇടക്കൊച്ചി , തീരപ്രദേശമായ   ചെല്ലാനം, കണ്ണമാലി, എന്നിവങ്ങളിൽ നിന്നും പെൺ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിൽ വന്നിരുന്നു.