ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ പ്ലേഗ് മുതൽ കൊറോണ വരെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലേഗ് മുതൽ കൊറോണ വരെ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണയെന്ന - കോവിഡ് -19നെ ചെറുക്കാൻ നമുക്കൊരുമിച്ചു പ്രയത്നിക്കാം... മനുഷ്യരാശിയുടെ ചരിത്രം , പല മഹാമാരികളിലൂടെയുമാണ് കടന്നുപോയിട്ടുള്ളത്. കൂടുതൽ ആലംകാരികമായി പറഞ്ഞാൽ മഹാമാരികളാണ് ഇന്നു നാം കാണുന്ന രീതിയിലുള്ള സാമൂഹികവും, രാഷ്ട്രീയവുമായ മാറ്റങ്ങൾ ലോകത്തു വരാൻ ഇടവരുത്തിയത് .ഓരോ മഹാമാരിയും ഓരോ തരത്തിലാണ് അന്നത്തെ സമൂഹത്തെ പാകപ്പെടുത്തിയത്. മഹാമാരികൾ അവശേഷിപ്പിക്കുന്ന ചരിത്രം നമുക്കൊരു പാഠവുമാണ്. 6-ാം നൂറ്റാണ്ടു മുതൽ 8-ാം നൂറ്റാണ്ടു വരെ നീണ്ടു നിന്നു ജസ്റ്റിനിയൻ പ്ലേഗ്. പതിനാലാം നൂറ്റാണ്ടിലെ മഹാമാരിയായിരുന്നു ബ്ലാക്ക് ഡെത്ത് (The great pleagu). യൂറോപ്പിന്റെ മൂന്നിലൊന്ന് ജനസംഖ്യയെ തന്നെ ഇല്ലാതാക്കിയ മഹാമാരിയാണ് 16-ാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച വസൂരിബാധ. എന്തിനേറെ പറയുന്നു ഈ കഴിഞ്ഞ നാളുകളിൽ വന്ന നിപ്പയെന്ന വിപത്തിനെ അതിജീവിച്ച കേരളം ഈ മഹാമരിയിൽ നിന്നും അതിജീവിക്കുക തന്നെ ചെയ്യും. മനുഷ്യരും,പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസ്സുകളാണ് കൊറോണ . 1937-ലാണ് ആദ്യമായി കൊറോണ വൈറസ്സിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ്സ് പരിസ്ഥിതിയിലുളള എലി,പട്ടി, പൂച്ച,പന്നി, കുതിര, ടർക്കി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ജന്തുക്കൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസ്സുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് എന്നർത്ഥം. രോഗപ്രതിരോധം-ദുർബലരായവരിൽ അതായത് പ്രായമായവരിലും ,ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കുകയും,

ബ്റോങ്കൈറ്റിസ് പോലുളള ശ്വാസകോശ രോഗങ്ങൾ പിടിപ്പെടുകയും ചെയ്യും . കൊറോണവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസ്സത്തിനുളളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും ഈ14 ദിവസ്സമാണ് ഇൻക്യൂബേഷൻ പീരീഡ് .വൈറസ്സ് പ്രവർത്തിച്ചു തുടങ്ങി രണ്ടോ,നാലോ ദിവസത്തിനുള്ളിൽ പനി, ജലദോഷം,ചുമ,തൊണ്ടവേദന, എന്നീ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും . ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും,ചുമക്കുമ്പോഴും , പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസ്സുകൾ ഉണ്ടായിരിക്കും. വായും ,മൂക്കും മൂടാതെ തുമ്മുകയോ,ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഇവ വായുവിൽ പടരുകയും അടുത്തുളളവരിലേക്ക് വൈറസ്സുകൾ എത്തുകയും ചെയ്യും. വൈറസ്സ് സാന്നിദ്ധ്യം ഉളളയാളെ സ്പർശിക്കുമ്പോഴോ രോഗം മറ്റൊരാളിലേക്ക്പടരാം.

ജലദോഷപനി മുതൽ സാർസ്(SARS), മെർസ്,കോവിഡ്-19 എന്നിവ വരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളായ ഇവ ശ്വസനനാളിയെ ബാധിക്കുന്നു. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ്സാണ്. കൊറോണ വൈറസ്സിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത് .രോഗിയ്ക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. ആരോഗ്യ പ്രവർത്തകരും കൊറോണ വൈറസ്സ് രോഗമുളളവരെ പരിചരിക്കുന്നവരും മാസ്‌ക്കും കൈയ്യുറയും ധരിച്ചിരിക്കണം . വൃത്തിയില്ലാത്ത കൈകൾ കൊണ്ട് വായിലും, മൂക്കിലും,കണ്ണിലും തൊടാതിരിക്കുക. അപ്പപ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കൈകൾ കഴുകുക. സാമൂഹിക അകലം പാലിക്കുക . ഇങ്ങനെയൊക്കെ ഈ മഹാമാരിയെ പതുക്കെ പതുക്കെ തുരത്താം. ഇതിൽ നിന്നും നമ്മൾ അതിജീവിക്കും. ഇത് അതിജീവനത്തിന്റെ നാളുകൾ. ഇതിനെതിരെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ മാനിച്ച് നമുക്കോരോരുത്തർക്കും ഒരുമിച്ച് പൊരുതാം....

PRANAV S S
7 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം