ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ പ്രകൃതി

പ്രകൃതി

ആരാലും നോക്കി പോകുന്നു പ്രകൃതി തൻ
സൗന്ദര്യം എന്നും മനസിനൊരാനന്ദം
സകലശോഭയും പീലി വിടർത്തിയാടുന്ന
സർവേശ്വരന്റെ ലീലാവിലാസം

പ്രകൃതിതൻ പ്രതിഭാസത്തിൽ ലയിച്ചു ചേർന്ന
രാവും പകലും ഇന്നും അത്ഭുത അനുഭൂതി
അമ്മതൻ സൃഷ്ടിയിൽ അടർന്നതാണീ
സകല ജീവജന്തു ജാലങ്ങളും

എന്നാൽ ഇന്ന് ഈ പ്രപഞ്ചത്തിനു ഇതെന്തു പറ്റി
സൃഷ്‌ടിച്ചവരെ പോലും നാശം വരുത്തിയ
ഇരു കാലികളായ മനുഷ്യരാശി തൻ ലീലയെ
തടയാനായി ഇന്നിവിടാരുമില്ല

സ്വന്തം പതനം കാണാനായി മനുഷ്യൻ
സകലതിനെയും നാശത്തിലേക്ക് തള്ളുന്നു
എന്നാൽ പ്രകൃതിതൻ കോപാഗ്നിയിൽ
എരിഞ്ഞണയുകയാണ് അവർ ഓരോന്നായി
 

ദൃശ്യ .എസ്.എം
9 B ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത