Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിന്റെ വഴിവിളക്കുകൾ
വേനൽ മഴയുടെ മധ്യത്തിൽ, ആത്മീയമായ ചിത്രകലയിലേക്ക് തന്റെ കണ്ണുകൾ ഓടിയെത്തി. തന്റെ പഴയ ചിത്രത്തിന്റെ കാൻവാസുകൾ എന്തെ തന്റെ കണ്ണുകളിലേക്ക് ഈറനണിയിച്ചു. അയാൾ ആ നിമിഷം ഒന്നും ഉരിയാടാതെ ജനൽ കമ്പിയിലേക്ക് ആസന്നതയോടെ നോക്കി നിന്നു. താൻ വീണ്ടും തുടങ്ങാൻ ആരംഭിക്കുന്നു...... തന്റെ മനസ്സിൽ ഒരു ചിത്രകാരന്റെ ഉള്ളിലെ പ്രതിഷേധം കുത്തി നോവിച്ചു.
തന്നിൽ നിന്നു പറിച്ചു മാറ്റാൻ കഴിയാത്ത ബന്ധമായിരുന്നു സമൂഹവുമായിട്ട്. എന്നാൽ ഇന്ന് ജനിപ്പിക്കുന്ന ആധിയും ആശങ്കകളും ആണ് തന്നെ തകർത്തു കളയുന്നത്. ഇനി താൻ ജനിപ്പിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിലും ഈ ഭയം അദ്ദേഹത്തിനുണ്ട്. എന്നാലും നന്മയുടെ നിറമുള്ള നാളുകളെ വീണ്ടും നിർമിക്കാൻ കഴിയുമെന്ന ദൃഢ നിശ്ചയം അദ്ദേഹം വെടിയാതെ മനസ്സിൽ സൂക്ഷിക്കുന്നു...
തന്റെ ഒറ്റപ്പെടൽ ഒരു കാരണവശാൽ പോലും ചിത്രത്തിൽ ബാധിച്ചിട്ടില്ല. ബാല്യകാലത്തിൽ നഷ്ടപെട്ട മാതാപിതാക്കൾ.... അവർക്ക് എത്ര എത്ര സ്വപ്നങ്ങൾ..... തനിക്ക് ആ വലിയ ചിത്രകാരൻ എന്ന ബഹുമതി കരസ്ഥമാക്കുന്നതിനപ്പുറം ജീവിതത്തിൽ വിജയിക്കണം എന്ന ദൃഢ നിശ്ചയം. തന്റെ ജോലിത്തിരക്കിനിടയിൽ തനിക്ക് നഷ്ടപെട്ട കല.....
അപ്പോഴാണ് പ്രതിരോധത്തിന്റെ ദിന രാത്രങ്ങൾ കടന്നു വന്നത്. ഒറ്റപ്പെടലിന്റെ ആശങ്കകളിൽ ഉള്ളു മുറിഞ്ഞു ജീവിക്കുന്ന ചുറ്റിലും ഉള്ള സാധാരണ മനുഷ്യരുടെ കരച്ചിലുകൾ ചെവിയിൽ ആഞ്ഞടിച്ചു. തികഞ്ഞ നിരീക്ഷണത്താൽ പല നിറങ്ങളാൽ ചേർത്ത് കോർത്തിണക്കി നിർമിക്കുന്ന ചിത്രങ്ങൾ covid 19 കാലത്തിന്റെ അതിജീവനത്തിന്റെ തുടക്കം തന്നെയാണ്. ഈ പ്രതിരോധത്തിന്റെ ദിന രാത്രങ്ങൾ ആയിരുന്നു അയാളുടെ വഴി വിളക്കുകൾ... അയാൾ തന്റെ ചിത്ര കല അവിടെ വീണ്ടും തുടങ്ങുകയായിരുന്നു........
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|