നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മീട്ടുവും ചോപ്പുവും
മീട്ടുവും ചോപ്പുവും
ഒരിടത്ത് ഒരിടത്തു രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. അവരുടെ പേര് മീട്ടുവും ചോപ്പുവും എന്നായിരുന്നു. അവർ രണ്ടുപേരും ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. മീട്ടു പഠിക്കാൻ മിടുക്കനായിരുന്നു എന്നാൽ ചോപ്പു പഠിക്കാൻ മോശമായിരുന്നു. ആര് പറഞ്ഞാലും അനുസരിക്കാത്ത പ്രകൃതം ആയിരുന്നു ചോപ്പുവിന്റേത് .ക്ലാസ്സിനകത്തു പോലും വൃത്തികേടാക്കുന്ന ശീലം ആണ് ചോപ്പുവിനുള്ളത്. ചപ്പു ചവറുകളും ആഹാര അവശിഷ്ടങ്ങളും മറ്റു കടലാസുകളും ക്ലാസ്സ് മുറിക്കുള്ളിൽ നിരത്തിയിടുക പതിവായിരുന്നു. പൈപ്പിന്ടെ ചുവട്ടിലെ ചെളിയിൽ കളിക്കുക അവിടെ ആസകലം വൃത്തികേട് ആക്കുക എന്നത് അവന്ടെ ഒരു ഹോബി ആയിരുന്നു. മീട്ടു പല ദിവസവും ചോപ്പുവിനോട് പറഞ്ഞു നിന്ടെ ശരീരത്തിൽ അണുക്കൾ പ്രവേശിച്ചു നിനക്ക് അസുഖങ്ങൾ ഉണ്ടാകും എന്നും, ധാരാളം ഉപദേശങ്ങൾ കൊടുക്കുമായിരുന്നു.ഇതു എല്ലാം ചോപ്പു നിസാരമായി കണ്ടു.മീട്ടുവിന്ടെ ഉപദേശം ഇങ്ങനെ ആയിരുന്നു"നമ്മൾ ഇരിക്കുന്ന അല്ലെങ്കിൽ ജീവിക്കുന്ന ചുറ്റുപാടു എപ്പോഴും ശുചിത്ത്വം ഉള്ളതായിരിക്കണം അല്ലെങ്കിൽ അസുഖങ്ങൾ പടർന്നു പിടിക്കും". അതൊന്നും ചോപ്പു ചെവികൊണ്ടില്ല. ക്ലാസ്സ് മുറിയിലെ ശുചിത്വം ഇല്ലായ്മ ചോപ്പുവിനു മാത്രമല്ല മറ്റു പല കുട്ടികൾക്കും അസുഖങ്ങൾ വരുത്തും എന്നെല്ലാം ഉപദേശിച്ചു നോക്കി. ചോപ്പു എല്ലാം നിസാരമായി തന്നെ കണ്ടിരുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ