സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്‍റെ പരിശ്രമഫലമായി 1916 -17ല്‍ പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാലയത്തിന്‍റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. പരമേശ്വരന്‍ അവര്‍കളായിരുന്നു. 1937 മേയ് 17-ാം തീയതി എല്‍ . പി സ്‌കൂള്‍ മലയാളം മീഡീയം സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു. 2014 ഒരു ഹയര്‍ സെക്കന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു ഇപ്പോള്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ 100 വര്‍ഷങ്ങള്‍ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിന്‍റെ മുദ്രാവാക്യം. വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഫാദര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി ആണ്.

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാ൪ത്ഥികള്‍

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആന്‍റണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോള്‍ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോള്‍ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണല്‍ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയില്‍ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

വിദ്ധ്യാലയത്തി൯െറ മുന്‍ സാരഥികള്‍

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആന്‍റണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എല്‍. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോള്‍ , സി. റാ൯ഡോള്‍ഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>

മറ്റുതാളുകള്‍