ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വം!

04:18, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ഉപഭോക്‌തൃ നാമം തിരുത്തൽ)
ശുചിത്വം

ശുചിത്വം എന്നത് മനുഷ്യന്റെ നിത്യ ജീവിതത്തിൽ പാലിക്കേണ്ട പ്രധാന കർത്തവ്യങ്ങളിൽ ഒന്നാണ്. ശുചിത്വത്തെ വ്യക്തിശുചിത്വം, പരിസര ശുചിത്വം, സമൂഹ ശുചിത്വം എന്നിങ്ങനെ തരം തിരിക്കാം. വ്യക്തിശുചിത്വം എന്നത് മനുഷ്യന്റെ നിത്യ ജീവിതത്തിൽ പാലിക്കേണ്ട പ്രധാന കർത്തവ്യങ്ങളിൽ ഒന്നാണ്. നിത്യജീവിതത്തിൽ നമ്മൾ ഓരോരുത്തരും പാലിക്കേണ്ട വ്യക്തി ശുചിത്വത്തിൽ ചിലത് ഇവയാണ് കൈകൾ വൃത്തിയായി കഴുകുക, നഖങ്ങൾ മുറിക്കുക, ബാത്ത്റൂമിൽ മറ്റും പോയ ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക അല്ലെങ്കിൽ കൈകൊണ്ട് മറയ്ക്കുക എന്നിങ്ങനെയുള്ളവ. സ്വന്തമായി ശുചിത്വം പാലിക്കുന്നതിൽ നമ്മോടൊപ്പം നമ്മുടെ ചുറ്റുമുള്ളവരും വ്യക്തിശുചിത്വം പാലിക്കുന്നുണ്ട്എന്ന് നാം ഉറപ്പു വരുത്തണം. ഇനിയുള്ളത് പരിസരശുചിത്വം ആണ് പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് ഒപ്പം നമ്മുടെ ജലാശയങ്ങളും ശുചിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജനം ചെയ്യുവാനോ പാടില്ല, ജലാശയങ്ങളിൽ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കരുത്. ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ജലാശയങ്ങളിലും നിക്ഷേപിക്കരുത്.അന്തരീക്ഷം മലിനമാകാൻ ഇടയാകരുത് ഇവ കണ്ണിൽ പെട്ടാൽ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. സാമൂഹിക ശുചിത്വം എന്നാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും ചേരുന്നതാണ്. ഓരോ വ്യക്തിയും വ്യക്തിശുചിത്വം കാക്കുന്ന അതിനോടൊപ്പം പൊതുമുതൽ ഉം അതിന്റെ ശുചിത്വവും കാക്കുവാൻ പ്രതിബദ്ധത ഉള്ളവരാണ്. സമൂഹം ഒരു വ്യക്തിയിൽ നിന്ന് തുടങ്ങുന്നു. ഒരു വ്യക്തിയാണ് സമൂഹത്തിന്റെ ആണിക്കല്ല് അതിനാൽ ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്നതിൽ ഊടെ സമൂഹത്തിന് വൃത്തിയും ശുചിത്വവും ഉറപ്പാക്കുകയാണ് ചെയ്യുന്നത്. വൃത്തിയുള്ള ഒരു സമൂഹത്തിലൂടെ ഒരു നല്ല തലമുറയെ നമുക്ക് വാർത്തെടുക്കാൻ ആകും. നമ്മുടെ ഗവൺമെന്റ് പ്രധാനമന്ത്രിയും പറയുന്നതുപോലെ വൃത്തിയുള്ള ഒരു ഇന്ത്യയെ വാർത്തെടുക്കാൻ ആയി നമുക്ക് ഓരോരുത്തർക്കും പ്രയത്നിക്കാം.

നന്ദന എസ് ബി
6 C ഗവ. യു. പി. എസ് , വെള്ളൂപ്പാറ , ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം