ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/മരം ഒരു വരം
മരം ഒരു വരം
അങ്ങ് കിഴക്കേ ചക്രവാളത്തിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യൻ, പ്രകാശം ആ ഗ്രാമം മുഴുവൻ പടർന്നു .ചിരിക്കുന്ന സൂര്യനും മധുരമായി പാടുന്ന പക്ഷിയുടെയും മനോഹാരിതയാണ് അപ്പുവിനെ ഉണർത്തിയത്. കണ്ണുതുറന്നു ചുറ്റും നോക്കി അവൻ ഒരു നിമിഷം പ്രാരാബ്ധങ്ങൾ മറന്നു. അവന് അച്ഛനില്ല അവന് ആകെയുള്ളത് അമ്മയും ഒരു അനുജത്തിയും ആണ് .അമ്മ വീട്ടിൽ ഇരുന്ന് പപ്പടം ഉണ്ടാക്കും അവൻ സ്കൂളിൽ പോകുന്ന വഴിക്ക് പപ്പടം കടയിൽ കൊടുത്തിരുന്നു. അങ്ങനെ വർഷങ്ങൾ കഴിഞ്ഞുപോയി അവർ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു.അപ്പു കുഞ്ഞിലെ നട്ട മരം വലുതായി അതു മുറിക്കാൻ അമ്മ തീരുമാനിച്ചു .മരം മുറിക്കാൻ ആളുകൾ വന്നു .അപ്പോൾ അപ്പു കരഞ്ഞ് പറഞ്ഞു മരം മുറിച്ചാൽ മഴയും വെള്ളവും ലഭിക്കില്ല, അതുമല്ല ഈ പ്രകൃതിയിൽ ജീവിക്കുന്ന പാവപ്പെട്ട ജീവികൾ എവിടെ പോകും. നമ്മളെ പോലെ അവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട് ഇത് കേട്ടവർക്ക് ബോധോദയമുണ്ടായി ,ഞങ്ങൾക്ക് ഇതിനെക്കുറിച്ചൊന്നും തോന്നിയില്ലല്ലോ എന്ന് ചിന്തിച്ചു .അപ്പോൾ തന്നെ അമ്മ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് ആ മരത്തിൽ ഒഴിച്ചു പിന്നെ അവർ സന്തോഷത്തോടെ ജീവിച്ചു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ