ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്

യു.പി.വിഭാഗത്തിൽ 269 ആൺകുട്ടികളും 264 പെൺകുട്ടികളും ഉൾപ്പെടെ 533 കുട്ടികൾ അധ്യയനം നടത്തി വരുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം കുമാരനാശാൻ ബ്ളോക്കിലും, ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടത്തി വരുന്നത്.

യു.പി വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
ബിജു എ ആർ (സീനിയർ) സയൻസ് 08/07/1998
വീണ ഇംഗ്ലീഷ് 4/03/2020
പ്രിയമോൾ.എ സോഷ്യൽ സയൻസ് 01/06/2017
സുധ.കെ മലയാളം 01/06/1998
അനൂപ്.പി.നായർ ഇംഗ്ലീഷ് 01/06/2017
ലക്ഷ്മി.എസ്.വി ഇംഗ്ലീഷ് 16/10/2019
സരിത.എം.കെ മലയാളം 13/09/1999
ബിന മലയാളം 15/09/2004
ഗ്രീഷ്മ സോഷ്യൽ സയൻസ് 07/03/2020
ആൻസി ജോസഫ് സയൻസ് 20/10/2016
ഷിജു.ആർ.ജെ സോഷ്യൽ സയൻസ് 07/09/2007
വിനീത.എസ് ഗണിതം 01/06/1998
സജി.പി.എസ് ഗണിതം 17/01/2005
സ്റ്റാലിൻ രാജ് സോഷ്യൽ സയൻസ് 19/08/2008
റായിക്കുട്ടി പീറ്റർ ജെയിംസ് ഹിന്ദി 02/02/2001
ഡി.ആർ.ഗീതാ കുമാരി ഹിന്ദി

ജൂൺ1 2021 പ്രവേശനോത്സവം

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി.

ജൂലൈ 21, 2021 ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന, ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.

ആഗസ്റ്റ് 15 ,2021 സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.

സെപ്റ്റംബർ 1,2021 വീട് ഒരു വിദ്യാലയം വാർഡ്തല ഉദ്‌ഘാടനം

വീട് ഒരു വിദ്യാലയം വാർഡ് തല ഉദ്ഘാടനം ആറാം ക്ലാസ് വിദ്യാർഥിനികളായ സുരഭി, സൂര്യ എന്നിവരുടെ വീട്ടിൽ 2021 സെപ്റ്റംബർ ഒന്നിന് പൂഴനാട് വാർഡ് മെമ്പർ ശ്രീ, ശിശുപാലൻ അവർകൾ ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ശ്രീ ബിനുകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ആർ ബിജു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പഠന പ്രവർത്തന രേഖകൾ അവതരിപ്പിക്കുകയുണ്ടായി.

ഡിസംബർ 17 2021 സുരീലി ഹിന്ദി ഉദ്ഘാടനം

സുരീലി ഹിന്ദി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബർ 17, 2021 പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ നിർവഹിച്ചു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം മുഖ്യപ്രഭാഷകൻ ആയിരുന്നു. പിടിഎ പ്രസിഡണ്ട്, എച്ച് എം, സീനിയർ അസിസ്റ്റന്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടുത്തി.

ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.

ഒക്ടോബർ 2 2021 ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം,  പ്രതിജ്ഞ,  സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.

ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

   സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,   സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

നവംബർ 14, 2021 ശിശുദിനം

2021 നവംബർ 14 ശിശുദിനം ഓൺലൈൻ ആയി നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സെപ്റ്റംബർ 14, 2021 ദേശീയ ഹിന്ദി ദിവസ്

ഹിന്ദി ദിവസ് പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി ഗാനാലാപനം, ദേശഭക്തിഗാനം, പ്രസംഗം, പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി.

നവംബർ 22, 2021 കാർബൺ ന്യൂട്രൽ കാട്ടാക്കട

കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22, 2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.ബഹുമാനപ്പെട്ട എച്ച് എം, പി ടി എ പ്രസിഡന്റ്, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഡിസംബർ 17, 2021 കാർബൺ ന്യൂട്രൽ ശില്പശാല

കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17, 2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി.

ഡിസംബർ 13, 2021 ഹിന്ദി പ്രഥമ ക്ലാസ് ഉദ്‌ഘാടനം

സ്കൂളിൽ ഹിന്ദി പ്രഥമ ആരംഭിച്ചതിന്റെ സ്കൂൾ തല ഉദ്ഘാടനം 13 ഡിസംബർ 2021ന് സ്കൂളിൽ നടന്നു. കേരള ഹിന്ദി പ്രചാരസഭയുടെ സെക്രട്ടറി അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ, എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.


സർഗ്ഗവസന്തം 2021

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച "സർഗ്ഗവസന്തം 2021"ൽ "Colour of Future " മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശിവഗംഗ. S (7 E ) മൂന്നാം സ്ഥാനം നേടി.

സ്വദേശ് മെഗാ.. ക്വിസ്..2021

 സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സ്വദേശ് മെഗാ ക്വിസ് യു പി,. 

എച്ച് എസ് വിഭാഗങ്ങളായി സംഘടിപ്പിച്ചു. 4.1.2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂൾതല മത്സരങ്ങൾ നടന്നു. യുപി വിഭാഗത്തിൽ നിന്നും ഏഴാംക്ലാസ് വിദ്യാർഥിനിയായ ആദിത്യ. എസ്. എം ഒന്നാം സ്ഥാനവും ആറാം ക്ലാസ് വിദ്യാർഥിനിയായ, നിവേദ്യ. എസ്. ശശിധരൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കികാട്ടാക്കട ഗവ.എൽ.പി. സ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത 6ഡി.ക്ളാസിലെ നിവേദ്യ.എസ്.ശശിധരൻ രണ്ടാം സ്ഥാനം നേടി.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. 📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. 📚 പതാക നിർമ്മാണം (ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

UP വിഭാഗം കുട്ടികൾ അവർ സ്വന്തമായി നിർമിച്ച പതാ കകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
         സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ് യു.പി വിഭാഗം കുട്ടികൾക്കായി ക്വിസ്മത്സരം,  പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. 

ക്വിസ് മത്സരത്തിൽ 7 E ക്ലാസിലെ അഞ്ജന. ജി. എസ് ഒന്നാം സ്ഥാനവും 7B ക്ലാസിലെ ആർദ്ര. എസ്. നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . പ്രസംഗ മത്സരത്തിൽ അഞ്ജന. ജി. എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യു എസ് എസ് പരീക്ഷ പരിശീലനം

18 /12/ 2021 ശനിയാഴ്ച നടന്ന യു എസ് എസ് പരീക്ഷയ്ക്ക്  കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ ഏഴാം ക്ലാസിലെ അധ്യാപകർ  പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു.

ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം

സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ കുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.

ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്.

ജൂൺ 19 2021 വായനാദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.

2021 ലെ മറ്റ് ദിനാചരണങ്ങൾ

സോഷ്യൽ സയൻസ്, സയൻസ്, വിദ്യാരംഗം, പരിസ്ഥിതി തുടങ്ങി വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി. ഓണാഘോഷം, കേരളപിറവി ദിനം എന്നിവ സമുചിതമായി ഓൺലൈനായി ആഘോഷിക്കുകയും കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ

1. വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.

2. എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.

3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി.

2021 നവംബർ 1

    2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.

പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു.

അറിവരങ്ങ് ക്വിസ് മത്സരം

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം
നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന,  ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

ചിത്രശാല

അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെചിത്രശാല ആസ്വദിക്കൂ