ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം. ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്കുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്.
58 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിലെ പഴയ കെട്ടിടങ്ങളെല്ലാം പുതുക്കി പണിത് ഭംഗിയാക്കിയിക്കിയി ട്ടുണ്ട്.. സ്കൂൾ മാനേജ്മെൻറും അധ്യാപകരും പിടിഎ ഭാരവാഹികളും വിദ്യാർത്ഥികളും വിദ്യാലയത്തിന്റെ ഭൗതിക വികസന കാര്യത്തിൽ പങ്കാളികൾ ആകാറുണ്ട്
കംമ്പ്യൂട്ടർ ലാബ്
വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള പഠനം ഏകദേശം 2002 മുതലാണ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്. പ്രവർത്തികളിൽ തൊഴിൽ നൈപുണി ശേഷിയും വിവര സാങ്കേതിക വിദ്യയിൽ ഉള്ള വിജ്ഞാനവും വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം..ഐസിറ്റി പഠനത്തിനായി രണ്ട് ഐ ടി ലാബുകൾ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ലാബിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പാഠപുസ്തകം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ അനുസരിച്ച് ഐ ടി ലാബ് പ്രവർത്തിക്കുന്നുണ്ട്. കൈറ്റ് നൽകിയ ലാപ്ടോപ്പുകൾ ഉൾപ്പെടെ ലാബിൽ പഠനം ഐടി പഠനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. . സ്കൂളിലെ മൂന്നാമത്തെ നിലയിലാണ് ഐടി ലാബ് പ്രവർത്തിക്കുന്നത്
ഹൈ-ടെക് ക്ലാസ് മുറികൾ
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ ഉള്ള പഠനം വിദ്യാർഥികളിൽ ഏറെ ഗുണം ചെയ്യും എന്നുള്ളതുകൊണ്ട് തന്നെ ഹൈസ്കൂൾ വിഭാഗത്തിലെ 24 ക്ലാസ് മുറികളിൽ അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്..ഹൈടെക് സ്കൂൾ പ്രോഗ്രാം മാനേജ്മെൻറ് സിസ്റ്റത്തിന്റെ ഭാഗമായി കൈറ്റിൽ നിന്ന് ലഭിച്ചിട്ടുള്ള ഉപകരണങ്ങളാണ് ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുള്ളത്.അധ്യാപകർക്കും സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെമ്പർമാർക്കും ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം പരിപാലനം എന്നിവ സംബന്ധിച്ചുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രസ്തുത സംവിധാനം ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ലഭിച്ചിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും പഠന റിസോഴ്സുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ കൈറ്റ് ഒരുക്കിയിട്ടുള്ള സമഗ്ര പോർട്ടലിൽ ലഭ്യമാണ്. ഇത്തരം സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് പഠനവിഷയങ്ങൾ നേരിട്ട് കാണുന്നതിനും അതുമായി ബന്ധപ്പെട്ട റിസോഴ്സുകൾ നേരിട്ട് കാണുന്നതിനും പഠിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികൾ ഏറെ സഹായകമാകുന്നു
ലൈബ്രറി
വായന ചിന്തോദ്ദീപകമായ പ്രവർത്തനമാണ്, അറിവിന്റെ സ്രോതസ്സും. സാമൂഹിക, സാമ്പത്തികമേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്.വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനു വായിക്കു ന്നതിനും റഫറൻസ് ചെയ്യുന്നതിനുമായി വിശാലമായ ലൈബ്രറി സ്കൂളിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ കാറ്റഗറിയിൽ പെട്ട 8700 പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും അനുവദിച്ചിട്ടുള്ള സമയം പാലിച്ചുകൊണ്ട് വിദ്യാർഥികൾക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാവുന്നതും തിരിച്ചെത്തിക്കാവുന്നതുമാണ്. കൂടാതെ ലൈബ്രറിയുടെ ചാർജ്ജുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറിയിൽ ഇരുന്ന് കുട്ടികൾക്ക് വായിക്കു ന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക്കൂ ടി ഉപകാരപ്രദമാകുന്ന രീതി ലൈബ്രറി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
സ്കൂളിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുതുക്കിപ്പണിത് ലൈബ്രറിയിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ അടക്കം നിരവധിപേർ പുസ്തകങ്ങൾ സംഭാവന നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാനായി വിദ്യാർഥികൾക്ക് ഇടയ്ക്കിടെ വായന മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തിവരുന്നുണ്ട്
സ്‍മാർട്ട് റൂം
മൾട്ടിമീഡിയ സംവിധാനത്തോടുകൂടിയ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഹൈടെക് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാഭ്യാസരംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഏറെ വലുതാണെന്ന് തെളിയുക്കുന്നതാണ് ഇത്തരം സ്മാർട്ട് മുറികൾ. വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ സ്മാർട്ട് ക്ലാസ് മുറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്