മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35219 CMSLPS (സംവാദം | സംഭാവനകൾ)

വിദ്യാലയത്തിന്റെ ചരിത്രം

സി. എം. എസിന്റെ ആദ്യ മിഷ്യനറിയായി കേരളത്തിലെത്തിയ റവ. തോമസ് നോർട്ടൻ 1818 ആഗസ്റ്റ്‌ 14 ന് ആലപ്പുഴ വലിയചന്തക്കടുത്തു സ്ഥാപിച്ച വിദ്യാലയമാണിത്. 1815 ജനുവരി 15ന് തോമസ് നോർട്ടൻ ഭാര്യ ആനിയും രണ്ട് വയസുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര ആക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനു വേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടെയുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്.

ആവിക്കപ്പലുകൾ ഇല്ലാതിരുന്ന ആക്കാലത്തു ആഫ്രിക്ക ചുറ്റിയാണ് നോർട്ടനും കുടുംബവും യാത്ര ചെയ്തത്. ചപ്പ്മാൻ എന്ന  കപ്പലിലാണ് നോർട്ടനും കുടുംബവും യാത്ര ക്രമീകരിച്ചിരുന്നതെങ്കിലും യാത്രയിൽ തടസങ്ങൾ നേരിട്ടതുമൂലം കൃത്യ സമയത്തു പോർട്സ് മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പലിൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ് മരം തകർന്നതുമൂലം ചാപ്മാൻ നങ്കൂരമടിച്ചുണ്ടെന്നറിഞ്ഞു    നോർട്ടനും  കുടുംബവും കടലിൽ കൂടി പായ് വഞ്ചിയിൽ നാലു ദിവസം യാത്ര ചെയ്ത് പ്ലിമവത്തിൽ എത്തുകയും അവിടെ നിന്നും ചപ്മാനിൽ യാത്ര തുടരുകയും ചെയ്തു.

ദ്വിശതാബ്ദി ആഘോഷം

2018 ന് സ്കൂളിന്റെ ദ്വി ശതാബ്‌ദി ആഘോഷം സി എസ് ഐ മധ്യ കേരള ഇടവക മുൻ ബിഷപ് റൈറ്റ്, റവ. തോമസ് കെ ഉമ്മൻ തിരുമേനി ഉദ്ഘാടനം ചെയ്യുകയുണ്ടായി.

ദ്വി ശതാബ്ദി ആഘോഷം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അഡ്വ.കെ. നജീബ്.

യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത , മുൻ ആരോഗ്യ മന്ത്രി കെ.പി.രാമചന്ദ്രൻനായർ ,P.J. ജോസഫ്(അർജ്ജുന അവാർഡ് ജേതാവ്),കൃഷ്ണൻ നമ്പൂതിരി . ശബരിമല മുൻ മേൽശാന്തി,അഡ്വ.കെ. നജീബ്. ഗവ.പ്ലീഡർ

P.J. ജോസഫ്