ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37337 (സംവാദം | സംഭാവനകൾ) ('ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നു വരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അദ്ധ്യായതവർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അദ്ധ്യാപകരും സ്കൂൾ ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ഈ ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ച്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച്ച വരുത്താറില്ല. വിര വിമുക്തി ദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.