ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20

പരിസ്ഥിതി ക്ലബ്ബ് കൺവീനർ : ദിവ്യ പാലക്കീൽ

പരിസ്ഥിതി ദിനപ്രവർത്തനങ്ങളുമായി ജി . എച്ച് . എസ് . എസ് . ചന്ദ്രഗിരി

Ghss ചന്ദ്രഗിരി സ്കൂളിൽ ഇക്കോക്ലബ്‌ വളരെ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ നേർക്കാഴ്ച്ച എന്നവണ്ണം സ്കൂളിൽ മിയാവാക്കി പദ്ധതി ആരംഭിച്ചു. മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തന ങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനുള്ള സീസൺ വാച്ച് പദ്ധതി ഇതിൽ ഒന്നാണ്. ഓയിസ്ക ഇന്റർനാഷണലിന്റെ സഹായത്തോടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. പരിസ്ഥിതി ക്ലബ് കൺവീനർ ദിവ്യ പാലക്കീൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

2021 - ജൂലായ്‌മാസത്തിൽ ഹരിതചന്ദ്രഗിരി പദ്ധതി ആരംഭിച്ചു. സ്കൂൾ പി ടി എ യുടെയും വിവിധ ക്ളബുകളുടെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഉദുമ എം എൽ എ അഡ്വ:സി എച് കുഞ്ഞമ്പൂ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതചന്ദ്രഗിരി പദ്ധതി ക്ക് കീഴിൽ സ്കൂളിൽ "മിയാവാക്കി " വന നിർമാണം ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് ലഭ്യമായ വൃക്ഷത്തയ്കൾ ആണ് ഇതിനായ് ഉപയോഗിച്ചത്. സ്കൂളിലെ സീനിയർ അധ്യാപകനായ തോമസ് സാറാണ് ഇത് നട്ട് നനച്ചു പരിപാലിക്കുന്നത്. പൊതുജന പങ്കാളിത്തമുള്ള തമ്പ് മേല്പറമ്പ പോലുള്ള സംഘടനകളും സ്കൂൾ കോംപൗണ്ടിലേക്ക് വൃക്ഷത്തയ്കൾ സംഭാവന നൽകി.