ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
}}
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ് | |
---|---|
വിലാസം | |
കോവൂർ മെഡിക്കൽ കോളേജ് പി.ഒ, , കോഴിക്കോട് 673008 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഫോൺ | 0495 2355327 |
ഇമെയിൽ | ghsscampus@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫൗസിയ KV |
പ്രധാന അദ്ധ്യാപകൻ | Dr N പ്രമോദ് |
അവസാനം തിരുത്തിയത് | |
17-01-2022 | Campuswiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്
ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.
1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
3.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി സ്കൂൾ തല പ്രവർത്തന റിപ്പോർട്ട് 27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ HM ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടത്തി.തുടർന്ന് നടന്ന മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
| സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |
- ഗൈഡ്സ്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
- ജൂനിയർ റെഡ്+
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷിക ക്ലബ്
- എസ് പി സി സ്റ്റുഡന്റ് പോലീസ് പദ്ധതി 2018 ജൂൺ മാസം ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. KDC 635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ് ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ 2 ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ് മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
- അടൽ
അധ്യാപകർ
പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1965 | ശ്രീമതി.കെ |
1969 | ബാലകൃഷ്ണൻ മാസ്ററർ |
1982-84 | ജി.പൊന്നമ്മ |
1985-91 | പി.ചന്ദ്രമതി |
1995-96 | ഇ.പ്രേമാവതി |
1996-99 | എ.വിജയൻ |
1999-2000 | പി.വി.ശാരദ |
2000-2001 | വി.കെ.ഗോപാലൻ |
2001-2002 | വി.വാസുദേവൻ |
2002-03 | എൻ.പങ്കജാക്ഷി |
2003-04 | പി.വിശാലാക്ഷി |
2004-07 | പി.സി.ലില്ലി |
2007-10 | കെ.കൃഷ്ണൻ നമ്പൂതിരി |
2010-11 | കെ.ജെ.അൽഫോൺസ |
2011-2012 | കെ.എം.വേലായുധൻ |
2012-13 | എൻ.എ.അഗസ്ററിൻ |
2013-14 | എ.അശോകൻ |
2014 - 2017 | ശൈലജ വി എച്ച് |
2017-2021 | ഖാലിദ് കെ കെ |
2021- | Dr N പ്രമോദ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
1.സിബിൻ.സി-ഐ.എ.എസ്
എക്സി.ഡയറക്ടർ പി.ബി.എസ്.സി.എഫ്.സി ഛണ്ടീഘർ
2.വിനോദ് കോവൂർ
സിനിമ,ടെലിവിഷൻ നടൻ
3.വികാസ് ബാബു കോവൂർ
ചിത്രകാരൻ
4.ബിന്ദ്യ.വി
എസ്.എസ്.എൽ.സി 2001 മാർച്ച് പരീക്ഷയിൽ 12ാം റാങ്ക് നേടി എഞ്ചിനീയർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|