ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി
വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം
വായനാദിന ക്വിസ്, പ്രസംഗം
വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'സർഗോത്സവം' എന്ന പരിപാടി നടത്തിവരുന്നു.
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.