ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട | |
---|---|
വിലാസം | |
ഗവൺമെൻറ്, ജി.എച്ച്.എസ്.എസ് പേരൂർക്കട , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0471 2438219 |
ഇമെയിൽ | gghsspkda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43040 (സമേതം) |
എച്ച് എസ് എസ് കോഡ് | 01130 |
യുഡൈസ് കോഡ് | 32141000817 |
വിക്കിഡാറ്റ | Q64037249 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 588 |
ആകെ വിദ്യാർത്ഥികൾ | 588 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 233 |
ആകെ വിദ്യാർത്ഥികൾ | 233 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ശിവദാസ് |
പ്രധാന അദ്ധ്യാപിക | പുഷ്പ ജോർജ് എൻ |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിന എച്ച് |
അവസാനം തിരുത്തിയത് | |
10-01-2022 | 43040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരാതിർത്തിയിൽ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പതിറ്റാണ്ടുകളായി പേരൂർക്കടയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാർത്ഥിനികൾക്ക് വലിയൊരനുഗ്രഹമാണ്.
ചരിത്രം
ഏകദേശം 1913-14 കാലഘട്ടത്തിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയിൽ ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു. പെൺക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതൽ 4-ാം ക്ലാസുവരെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തിൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എൽ.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.
1962-63ൽ ഹൈസ്കൂളാക്കി ഉയർത്തി. അന്ന് ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.1965 മാർച്ച് മാസത്തിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇവിടെ നടത്തിയത്. 1974ൽ പേരൂർക്കട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന യു.പി.ബി.എസിലേക്ക് ഇവിടെ പഠിച്ചിരുന്ന ആൺകുട്ടികളെ മാറ്റുകയും ഈ സ്കൂൾ പൂർണമായും പെൺകുട്ടികളുടേത് മാത്രമാകുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ശ്രീമതി സരോജിനിയമ്മ പ്രഥമാധ്യാപികയും കുമാരി എസ്. മാധവി ആദ്യ വിദ്യാർത്ഥിനിയും ആയിരുന്നു.
1974ൽ സർക്കാർ ഒന്നര ഏക്കറോളം സ്ഥലം ഈ സ്കൂളിനു വിട്ടുകൊടുത്തു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച പഠനത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്.
•15 മികച്ച ഹൈടെക്ക് ക്ലാസ് മുറികൾ
•യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം കംപ്യൂട്ടർ ലാബുകൾ
• സയൻസ് ലാബ്, ബയോളജി ലാബ്
•വിശാലമായ സ്കൂൾ ഗ്രൗണ്ട് (തങ്കമ്മ സ്റ്റേഡിയം)
•ആയോധനകലകളിൽ പരിശീലനം
• വിപുലമായ ലൈബ്രറി
•വിവിധ റൂട്ടുകളിലേക്ക് ബസ് സൗകര്യം
•മികച്ച പ്രഭാത ഭക്ഷണം
•ഗുണമേന്മയേറിയ ഉച്ച ഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- ലിററിൽ കൈററ്സ്
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- ക്രിക്കറ്റ്
- തായ്ക്കൊണ്ട
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപികയും പ്രിൻസിപ്പാളും പി.റ്റി.എ യും എസ്.എം.സിയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
മുൻ സാരഥികൾ
കാലഘട്ടം | പ്രഥമാദ്ധ്യാപകൻ |
---|---|
ശ്രീമതി ഇ.സരോജിനിയമ്മ | |
ശ്രീമതി സി.മാധവിയമ്മ | |
ശ്രീമതി എം.പി.തങ്കമ്മ | |
ശ്രീമതി എം.പി.സുനീതിയമ്മ | |
ശ്രീമതി വി.സരോജിനിയമ്മ | |
ശ്രീമതി ഏലിയാമ്മ മാത്യൂ | |
ശ്രീമതി വി.കൃഷ്ണാംബാൾ | |
ശ്രീമതി എൻ.ശാരദാദേവി | |
ശ്രീമതി മേരിക്കുട്ടിവർഗീസ് | |
ശ്രീമതി സരസ്വതിയമ്മാൾ | |
ശ്രീമതി എം.റ്റി.ത്രേസ്യ | |
ശ്രീമതി കെ.സി.ചെല്ലമ്മ | |
ശ്രീമതി ആർ.ഡി.പത്മകുമാരി | |
ശ്രീമതി വി.വി. മേരി | |
ശ്രീമതി പി.സരസ്വതിയമ്മാൾ | |
ശ്രീ തോമസ് വർഗീസ്. കെ | |
ശ്രീമതി സി.ഗിരിജകുമാരി | |
ശ്രീമതി ആർ.പി.സുധാദേവി | |
ശ്രീമതി ജയശ്രീ.റ്റി.ജെ | |
ശ്രീമതി ലൈലാമണി.കെ | |
ശ്രീമതി മിനി.റ്റി.കെ | |
ശ്രീ രാജ്കുമാർ.എം. | |
ശ്രീമതി മീന.എം.എൽ | |
ശ്രീമതി ആലീസ് സ്കറിയ പി | |
ശ്രീ സതീഷ് കുമാർ റ്റി ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ അബ്ദുൾ അസീസ്(ആദ്യത്തെ ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ 100m ഓട്ടത്തിൽ വെങ്കലമെഡൽ ജേതാവ്.)
- ഡോ. വിജയചന്ദ്രൻ നായർ ( എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ്, ന്യൂക്ലിയർ മെഡിസിനിൽ ഗവേഷണം നടത്തിവരുന്നു.)
- ശ്രീ കവടിയാർ രാമചന്ദ്രൻ (പ്രസിദ്ധ വാഗ്മിയൂം എഴൂത്തുകാരനും)|}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{തിരുവനന്തപുരം- പേരൂർക്കട റോഡിൽ അമ്പലമുക്കിനു സമീപം.|
|
|} {{#multimaps: 8.5338674,76.9609213 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43040
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ