ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പുതപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പുതപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"പുതപ്പ്"

മഴ വന്നു, പെയ്ത് നിറഞ്ഞു,
മലകൾ കുതിർന്നു - മനം കുളിർന്നു
ഇടിഞ്ഞിറങ്ങിയാലോ?
വെള്ളത്തിൽ പായാം, നാടാകെ ചുറ്റാം...
മലയായിരുന്നാലത് പറ്റില്ലല്ലോ ??
നന്ദിയുണ്ട് മാനവാ നിൻ ചെയ്ത്തിൽ
നന്ദി നിന്നോടല്ലാതാരോടു ഞാൻ പറയേണ്ടു?
മുൻപെത്ര മഴയിൽ കുതിർന്നു (മനം കുളിർത്തതിപ്പോൾ മാത്രം)
ഒന്നനങ്ങാൻ പോലുമാകാതെ,
തണുത്ത് വിറങ്ങലിച്ചതല്ലാതെ,
മഴയോടൊപ്പം നാടുചുറ്റാനാഗ്രഹിച്ചതല്ലാതെ.....
നന്ദി മാനവാ നന്ദി, നീ നിൻ ചെയ്ത്ത് തുടരുക.
നിന്റെ കൂടപ്പിറപ്പുകൾക്കൊരു പുതപ്പായി മാറി ഞാൻ നന്ദിയേകുന്നു.
എൻ പുതപ്പിൻ ചൂടറിയാത്തവരതിൽ മാന്തുന്നു, ചുരണ്ടുന്നു,
തിരയുന്നു എൻ പുതപ്പിളക്കി
എൻ പുതപ്പിനടിയിൽ നീ സുഖനിദ്രയിലാണെന്നറിഞ്ഞിട്ടും തിരയുന്നതെന്തിനോ???
ഡോക്ടറിൻ സർട്ടിഫിക്കറ്റിനാകാമത്,
നിൻ സുഖനിദ്ര രേഖയാക്കിടാനുള്ള തിരച്ചിലിൽ
പൊതിയുന്നു എൻ ദൃഢമാം പുതപ്പ് നിന്നെ വീണ്ടും വീണ്ടും ...
ഈ തിരയുന്നവർക്കിനിയുമെൻ
പുതപ്പിൻ ചൂടറിയാനെത്ര തണുക്കേണം??
എത്ര മഴ കൊണ്ടീടണം????

ശ്രീമതി.അന്നമ്മ എം റജീസ്
മലയാളം അദ്ധ്യാപിക ഗവ. മോ‍ഡൽ എച്ച്. എസ്സ് ഫോർ ഗേൾസ് ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത