കോഴിയും മക്കളും വന്നാലും
കുത്തരി ചോറു തിന്നാലും
കൊത്തിക്കൊത്തി തിന്നാലും
നിന്നെയും മക്കളെയും നോട്ടമിട്ട്
സൂത്രക്കാരൻ കുറുനരി
പമ്മിപ്പമ്മി നടക്കുന്നുണ്ട്
ചുറ്റും നോക്കി നടന്നോളൂ
മക്കളെ നന്നായി നോക്കിക്കോളൂ
കുറുക്കനെ നാട്ടിൽ കണ്ടെന്നാൽ
പെട്ടെന്നോടി ഒളിച്ചോളൂ'