സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ചെറുശബ്ദം

ചെറുശബ്ദം

മാനവകുലത്തിന്റെ ഉയർച്ചയും താഴ്ച്ചയും
 അളന്നു കൊണ്ട് സർവ്വോപരി അവനെ
 വിലയിടുന്ന ഒരു കാലമുണ്ടായിരുന്നു.
 പക്ഷെ തത്സമയം ഇവർ എന്തുകൊണ്ട്
നിശബ്ദരായി? ധനത്തിന്റെ
 അടിസ്ഥാനത്തിൽ പ്രകൃതി ഭംഗിയെത്തന്നെ
 പണയം വെച്ച ആ മനുഷ്യർ എവിടെ ?
അവർ മൂകരായതാണോ അതോ
ശിഷ്ടക്കാലത്തേക്ക് വാചാലമായതാണോ?
 അളവുകോലുപോലും ഇല്ലാതെ
 മാനവരാശി ത്തന്നെ സ്തംഭിക്കുന്ന ഒരു
 ചെറു ശബ്ദം
ഇപ്പോൾ മുഴങ്ങുന്നു. കൊറോണ . അതവ
 കോവിഡ്19 ഇപ്പോൾ ബോധ്യപ്പെട്ടില്ലേ,
ചിലപ്പോഴൊക്കെ അങ്ങനെയാണ്, ഒന്
ന് കാണാൻ പോലും വലുപ്പം ഇല്ലാത്തവർ
 ലോകം വിറപ്പിക്കും എന്ന്.
 

പ്രാർത്ഥന കൃഷ്ണകുമാർ
8 A സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത