ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/കാരണമാരാണ് ???

11:10, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/അക്ഷരവൃക്ഷം/കാരണമാരാണ് ??? എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/കാരണമാരാണ് ??? എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 കാരണമാരാണ് ???   

ഈശ്വരൻ കനിഞ്ഞുതന്നു
നമുക്കൊരുഭൂമിയെ
അതിലുണ്ട് ജീവജാലങ്ങളും
പക്ഷിമൃഗാദികളും
വൃക്ഷലതാതിയും നദികളും പുഴകളും
കടലുകൾ കായലുകൾ എന്നാലതിന്നുനാം
മാലീമസമാക്കി വെറുതെ നശിപ്പിച്ചു
അതിൻഫലമോ മനുഷ്യനും ജീവികൾക്കും
വസിക്കാനിടമില്ല ..........
അലയുന്നു മനുഷ്യൻ ഒരിറ്റുവെള്ളത്തിനായ്
അവസാനമായെത്തിയ പലവിധരോഗമായ്
ചത്തൊടുങ്ങുന്നു മനുഷ്യൻ
നിപ്പയായ് , കൊറോണയായ് ,പലവിധ വ്യാധിയായ്
ഭൂമിയിലുഴലുന്ന മർത്യൻ
ആപ്തവാക്യവുമായി എത്തുന്നു
ഭരണകൂടവും ആരോഗ്യമേഖലയും ,
ഇറങ്ങരുതേ ................പുറത്തിറങ്ങരുതെ ...........
നിങ്ങൾ ശുചിയായിരിപ്പിൻ
കൈ കഴുകുവിൻ , അകലം പാലിക്കുവിൻ
നാം പുറത്തിറങ്ങാതിരുന്നപ്പോൾ ശുധമായ്ത്തീർന്നു
സമസ്തവും
ഇതിനൊക്കെക്കാരണം മർത്യൻ താനെന്നു
ബോധ്യപ്പെടുത്തുന്നു സർവേശ്വരൻ ..നമ്മെ ...


അജീഷ സുകു
7.C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത