പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/തൊട്ടവാടി

14:19, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schooll13041 (സംവാദം | സംഭാവനകൾ) (Schooll13041 എന്ന ഉപയോക്താവ് പറശ്ശിനിക്കടവ് എച്ച് എസ്സ്/അക്ഷരവൃക്ഷം/തൊട്ടവാടി എന്ന താൾ പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/തൊട്ടവാടി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തൊട്ടാവാടി

കരഞ്ഞുകൊണ്ട് ജിക്കു. മുത്തശ്ശിയുടെ അടുക്കലെത്തി മുത്തശ്ശി കാര്യമന്വേഷിച്ചപ്പോൾ അവൻ വിതുമ്പി പറഞ്ഞു. ഇന്ന് ക്ലാസിൽ ചിത്രരചനാമത്സരം നടന്നു എനിക്ക് സമ്മാനം കിട്ടിയില്ല. അതുകൊണ്ടാ ഞാൻ കരഞ്ഞത് മുത്തശ്ശി അവന്റെ കണ്ണീർ തുടച്ചുകൊണ്ട് വീട്ടുമുറ്റത്തെ പറമ്പിലേക്കിറങ്ങി വീണു കിട്ടിയ ഒരു ചാമ്പയ്‍ക്ക . എടുത്ത് മുത്തശ്ശി പറഞ്ഞു, മോൻ ഈ ചാമ്പയ്‍ക്കയുടെ മധുരം നുണഞ്ഞുകൊണ്ട് മിടുക്കനായി ഞാൻ പറയുന്നത് കേൾക്കണം, മോനാതൊട്ടാവാടിച്ചെടിയുടെ പൂക്കൾ കണ്ടില്ലേ നാം അതിന്റെ ഇലകളിൽ സ്പർശിക്കുമ്പോൾ അത് വാടും. പക്ഷെ അതിന്റെ ഇലകൾ വാടിയാലും പൂഞ്ചിരിതൂകിക്കൊണ്ടുനിൽക്കുന്ന ആ പൂക്കളെപ്പോലെയാകണം നാം മറ്റുപൂക്കൾ വാടാത്ത ഇലകളോടൊപ്പം വിടർന്നു നിൽക്കന്നതു കാണുമ്പോൾ തന്റെ ഇലകളെയോർത്ത് അതിന് സങ്കടം തോന്നാം എന്നിട്ടും . ആ പൂവ് തന്റെ തോൽവിയെ മറികടന്ന് ജീവിക്കുന്നു . ജിക്ക്ര നീ ഇന്ന് ആ ഇലകളെപ്പോലെ ആയിരുന്നു അങ്ങനെ പാടില്ല. നമ്മുടെ ജീവിത്തിൽ ധാരാളം ജയപരാജയംങ്ങൾ ഉണ്ടാകാം ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവുട്ടുപടിയാണ് അതു നാം തിരിച്ചറിയണം മോന് ഈ മൂത്തശ്ശി പറഞ്ഞതു മനസ്സിലായില്ലേ . തന്റെ തെറ്റ് മനസ്സിലാക്കി. ജിക്കു നിറഞ്ഞ മനസ്സോടുകുടി മൂത്തശ്ശിക്ക് ഒരു മൂത്തം സമാനിച്ചു.

അവന്തിക രമേശൻ
8 A പറശ്ശിനിക്കടവ് എച്ച് എസ് എസ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കഥ