എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

02:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട
കുറേയോണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും

ആതുരസേവനത്തിൻ മാതൃക
ലോകത്തിനേകിടുന്ന മാലാഖമാർ
ഉള്ളതാണീ നമ്മുടെ കൊച്ചുനാട്
കാക്കുന്നു എൻെറ ഈ നല്ല നാട്

ചങ്കുറപ്പുള്ള ജന‍ങ്ങൾ ഉള്ള
നാടിനെ നശിപ്പിക്കാൻ ഒരു കോവിഡിനും ആകില്ല‍
അതിജീവനത്തിൻെറ പാതയിൽ നാം
 അണപ്പൊട്ടി ഒഴുകുന്നു സ്നേഹതീരമായ്
നമ്മൾ കാക്കും കരുതലിൻ കരുത്തിനാൽ
തുരത്തിടാം നമുക്കു കൊറോണയെ

 

ഫാത്തിമ അസ്ഹാറ അലി
2 ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത