മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തേങ്ങിക്കരയുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേങ്ങിക്കരയുന്ന ഭൂമി

എത്ര സുന്ദരമാണെന്റെ നാട്
കുണുങ്ങി കുണുങ്ങി ഒഴുകുന്ന പുഴ
പച്ചപ്പട്ടണിഞ്ഞ വയൽ
ഉയർന്നു നിൽക്കുന്ന കുന്ന്
കേരങ്ങൾ നിറഞ്ഞ പാതയോരം
കൃഷി ചെയ്യുന്ന മനുഷ്യർ
തഴുകിയുണർത്തുന്ന ഇളംതെന്നൽ
കാറ്റിലാടുന്ന വൃക്ഷങ്ങൾ
എന്തൊരു ഭംഗിയാണീ പരിസ്ഥിതി
അയ്യോ ! അതൊരുസ്വപ്നമായിരുന്നോ
ഇന്ന് വറ്റിവരണ്ട പുഴ
ഇടിച്ചുനിരത്തിയ കുന്ന്
കടകൾ നിറഞ്ഞ പാതയോരം
നികത്തിയ വയൽ
ഇതു മാത്രം....
പൊടിയും മണ്ണും നിറഞ്ഞ കാറ്റ്
വെട്ടി മുറിഞ്ഞ വൃക്ഷങ്ങൾ
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യർ
തേങ്ങിക്കരയുന്ന ഭൂമി......
 

അവ്യയ ജിഷാന്ത്
5 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത