എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/അമ്മമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മമ്മ

ദരിദ്രയാണ് അമ്മമ്മ,
വിധവയാണ് അമ്മമ്മ,
മൂന്നുപേരകുട്ടികളെ
പോറ്റിവന്നു അമ്മമ്മ
ഒൻപതെഴ് അഞ്ചുക്ലാസിൽ
പഠിക്കുന്നതാം കുട്ടികൾ
പഠിപ്പിക്കാനായി പാടുപെട്ട്
ഓടിടുന്നു അമ്മമ്മ
അച്ഛനില്ലാ, അമ്മയില്ലാ
ആരുമില്ലാ കുട്ടികൾ,
അമ്മമ്മോടെ സാരി തൂങ്ങി
ആടിടുന്നൂ കുട്ടികൾ
നഗ്നമായ പാദങ്ങൾ,
നഗ്നമായ കാതുകൾ
നീറമീല്ലാ സാരിയുമായി
നടന്നിടുന്നൂ അമ്മമ്മ

ജെസ്ന തങ്കച്ചൻ
9 C മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത