ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/എന്റെ കു‍ഞ്ഞറിവുകൾ..

16:31, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കവലയൂർ/അക്ഷരവൃക്ഷം/എന്റെ കു‍ഞ്ഞറിവുകൾ.. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/എന്റെ കു‍ഞ്ഞറിവുകൾ.. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കു‍ഞ്ഞറിവുകൾ     


പരിസ്ഥിതി:- മനുഷ്യൻ ഉൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളുടെ നില നിൽപ്പിനാവശ്യമായ വിഭവങ്ങൾ തരുന്നത് നമ്മുടെ പ്രകൃതിയാണ് . ആദ്യകാലങ്ങ- ളിൽ മനുഷ്യന് പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഒരു ജീവിതമായിരുന്നു . എന്നാൽ ഇപ്പോൾ മനുഷ്യൻ പ്രകൃതിയുമായി അടുപ്പം കുറയുകയും പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് . അത് മനുഷ്യന്റെ നാശ- ത്തിന് കാരണമകുന്നു . അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ് . പരിസ്ഥിതി സംരക്ഷണമാണ് മനുഷന്റെ നിലനിൽപ്പ് . ശുചിത്വം:- വ്യക്തി ശുചിത്വത്തിലൂടെയും ആരോഗ്യശീലത്തിലൂടെയും നമുക്ക് പകർച്ചവ്യാധികളേയും മറ്റുരോഗങ്ങളേയും അകറ്റിനിർത്താം . ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.ചുമക്കുമ്പോഴും തുമ്മമ്പോ- ഴും തൂവാലകൊണ്ട് മുഖം മറക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,പകർച്ചവ്യാ- ധി ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക , നഖങ്ങൾ വെട്ടിവൃത്തിയാക്കുക, നിത്ത്യവും പല്ലുത്തേക്കണം,കുളിക്കണം,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം തിളപ്പിച്ചാ- റ്റിയ വെള്ളം കുടിക്കകണം . എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗപ്രതിരോധം:- രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെ- ക്കാൾ ഉചിതം, പോഷകാഹാരം മിതമായ രീതിയിൽ കഴിക്കുക . കൃത്യമായ വ്യായാമം ചെയ്യുക . കുട്ടകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക . അതിലൂടെ പകർച്ചവ്യാധികളെ തടയാൻ കഴിയും . മലമൂത്ര വിസർജങ്ങൾ ശൗചാലയങ്ങളിൽ മാത്രം ചെയ്യുക . വൃത്തിയുള്ളതായ ആഹാരങ്ങൾ കഴിക്കുക.

തീർ‍ത്ഥ അനിൽ
3A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം