എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തെയും നാം മറികടക്കും
ഈ ദുരന്തകാലത്തെയും നാം
മറികടക്കും
കൊറോണ കാരണം നമ്മുടെ അവധിക്കാലത്തിന് മങ്ങലേറ്റു. കൊറോണ ന്യൂസ് വായിച്ച് ടീവിക്കു കൊറോണ വന്നോ എന്നു സംശയം. ഡാറ്റാ തിന്നു തിന്നു ഇനി ഒരടി മുന്നോട്ട് പോകാൻ വയ്യെന്ന് മൊബൈൽ ഫോൺ. 24 മണിക്കുറും കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ് ഫാനും എസിയും കണ്ട് വരാൻ പോകുന്ന കറന്റ് ബില്ല് ഓർത്ത് നെടുവീർപ്പിടുന്ന അച്ഛൻ. എപ്പോഴും കിടക്കുന്നതുകൊണ്ടാണോ എന്തോ പാതിരാ ആയിട്ടും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല. എന്നാലും അച്ഛനോടും അമ്മയോടും സഹോദരീസഹോദരന്മാരോടും കൂടെ സമയം ചെലവഴിക്കാൻ കിട്ടിയ സമയമായി ഇതിനെ കരുതുക. ജീവിതം എത്ര തിരക്കുള്ളതാണെങ്കിലും ബന്ധങ്ങൾ കൈവിടാതിരിക്കുവാൻ ഈ കാലം സഹായിച്ചു. ഏത് കലങ്ങിയ വെള്ളവും കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം തെളിയും.അതുപോലെ തന്നെ ഏത് പ്രതിസന്ധിയും മാറി വരും. നാം പ്രതീക്ഷയോടെ ജീവിക്കുക.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം |