ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

2020 എന്ന ഈ വര്ഷം ഒരിക്കലും മറക്കാൻ ആകില്ല. കൊറോണ എന്ന വൈറസ് ഭീതി ജനിപ്പിച്ച അനേക ദിനങ്ങൾ, ലോകം എമ്പാടും അനേക കണക്കിന് ആളുകൾ മരിച്ചു വീണു. ലോക രാഷ്ട്രങ്ങൾ വരെ വിറങ്ങലിച്ചു നിന്നു. മരിച്ചു വീണ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് അടക്കം ചെയ്യുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. രാഷ്ട്രത്തലവന്മാർ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ ഒരുമിച്ച് നിന്ന് പോരാടി.

കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. രോഗം വരാതെ ഇരിക്കാനും പടരാതെ ഇരിക്കാനും കേരള സർക്കാർ ഒരുപാട് നല്ല നടപടികൾ സ്വീകരിച്ചു. വിദേശത്തു നിന്ന് നാട്ടിൽ എത്തിയവർക്ക് ആണ് കൂടുതൽ ആയും രോഗങ്ങൾ കാണപ്പെട്ടിരുന്നത്. അവരുമായി സമ്പർക്കത്തിലൂടെയും അനേകം പേർക്ക് രോഗം പിടിപെട്ടു. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങിയവർക്കും രോഗം പിടിപെട്ടു.

കൈകൾ നന്നായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി ഇടപെടാതെ ഇരിക്കുക എന്നതായിരുന്നു ഇതിനെതിരെയുള്ള നടപടി.

ലോകം കണ്ട ഏറ്റവും വലിയ വിപത്തിനെയാണ് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണ എന്ന ശക്തനായ ഭീകരനെ നേരിടാം. STAY HOME, SAVE LIFE

ശ്രേയ സാം
3 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം