സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/ "ലെറ്റസ്‌ ബ്രേക്ക് ദ ചെയിൻ "

20:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"ലെറ്റസ്‌ ബ്രേക്ക് ദ ചെയിൻ "

മജീദ്‌ വിദേശത്തു മിലിട്ടറി ഹോസ്പിറ്റലിലെ നഴ്‌സാണ്. ഭാര്യ സുനീറ അവിടെത്തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. അവർക്ക് രണ്ട് മക്കളാണ് ഏഴും, അഞ്ചും വയസ്സാണ്.

    മജീദ് ഇന്ന് സൂപ്പർമാൻ  മജീദാണ്. കാരണം അവൻതന്നെയാണ് കോവിട് 19എന്ന വൈറസ് (കൊറോണ ).മജീദിന്റെ ആശുപത്രിയിൽ തന്റെ  കൂടെ വർക്ക് ചെയ്യുന്ന 5പേർക്ക്  കൊറോണ പോസിറ്റീവ് ആണ്. അപ്പോൾ തന്നെ  മജീദിന്റെ മനസ്സിലേക്കാദ്യം ഓർമ വന്നത്  താൻ വിട്ടിൽ എത്തിയാൽ ഉടനെ തന്നെ അദ്ദേഹത്തിന്റെ  അടുത്തേക്ക് ഓടി വരുന്ന മക്കളെയാണ്. ഞാൻ കൊറോണ പോസിറ്റീവ് ആയവരോട് ഇടപെട്ടവനാ ണ്. അതുകൊണ്ട് തന്നെ  ഒരുപക്ഷെ ഞാനും കൊറോണ പോസിറ്റീവ് ആയേക്കാം. ഞാൻ കാരണം എന്റെ മക്കൾക്ക്    എന്നല്ല ആർക്കും പകര രുത്. അതുകൊണ്ട്  തന്നെ അദ്ദേഹം  ഉടനെ ഭാര്യയെ വിളിച്ചു കാര്യം പറയുകയും. ആവശ്യ സാധനങ്ങളെ ടുത്ത് സുനീറയുടെ ആശുപത്രി ഹോസ്റ്റലിലേക്ക്  മാറാൻ ആവശ്യപ്പെട്ടു. ഭാര്യ അതുപോലെ തന്നെ ചെയ്തു. 

ഇപ്പോൾ മജീദ് വേറെ കുടുംബം വേറെ താമസം. മക്കൾ മുബൈൽ വിളിച്ചു സങ്കടം പറയും ഉപ്പ എന്നാ ഇങ്ങോട്ട് വരുന്നേ വേഗം വാ. എന്നാൽ ദിവസവും 5പ്രാവശ്യം എങ്കിലും കൈ കഴുകണം, മുഖ ആവരണം ധരിച്ചു മാത്രമേ പുറത്തിറങ്ങിയാൽ മതി. എന്നൊക്കെയുള്ള ഉപദേശമാണ്. മജീദ് കൊറോണ നെഗറ്റീവ് ആണ്. എന്നിട്ടും അന്നദ്ദേഹം എത്ര കരുതളോടെയാണ് അദ്ദേഹം. നാട്ടിൽ നിന്ന് മാതാപിതാക്കൾ ഒരുപാട് നിർബന്ധിച്ചു മോനെ ഇനി നീ അവിടെ നിൽക്കേണ്ട ഇങ്ങോട്ട് വാ. എന്നാൽ തന്റെ ഉത്തരവാദത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നില്ല. ഈ ഇടക്ക് ഒരു പരിചയക്കാരൻ മജീദിനെ മൊബൈലിൽവിളിച്ചു ,"മോനെ എനിക്ക് തീരെ വയ്യ ഒരാഴ്ചയായി പനിയും ചുമയും ഇവിടെ ലോക്ക് ഡൌൺ കർശനമാക്കിയാത്തോടെ ആരും തിരിഞ്ഞു നോക്കുന്നില്ല മോൻ ഒന്ന് എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം."

         പിന്നെ ഒന്നും ആലോചിച്ചില്ല കാറും എടുത്തു പോയി അവിടെ എത്തിയഉടനെ പരിചയക്കാരന്റ കൈ സാനിറ്റൈസ് ഉപയോഗിച്ചു കഴുകി. ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിച്ചു. മജീദിന്റെ കഥ ഇന്ന് എല്ലാവർക്കും ഒരു മാതൃകയാണ്. 
                          മജീദിനെ പ്പോലെ തന്നെ ഒരുപാട് പേര് കഷ്ട്ടപ്പെടുന്നുണ്ട്. പോലീസ്, ആരോഗ്യപ്രവർത്തകർ, സർക്കാർ ഇവരെയൊക്കെ നമ്മൾ ബഹുമാനീക്കുകയും അനുസരിക്കുകയും, ഒപ്പം തന്നെ വെക്തി ശുചിത്വരാ വുകയും വേണം 
    " ലെറ്റസ്‌ ബ്രൈക് ദ ചെയിൻ ".നമ്മൾ അതിജീവിക്കുക  തന്നെ ചെയ്യും 
ഷംന ഷെറിൻ
10C സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ