ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയമ്മ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയമ്മ      

പ്രകൃതി നമുക്ക് മനോഹരങ്ങളായ പൂക്കൾ, ആകർഷകങ്ങളായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീലാകാശം, ഭൂമി, നദികൾ തുടങ്ങി നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും, ഹരിത ഗൃഹ വാതകങ്ങളും കുറയാൻ കാരണമാകുന്നു. നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനപ്പെടുത്തുന്നുവോ അത്രയധികം ആഗോള താപനം കൂടുന്നു. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. മാനവികതയുടെ മുഴുവൻ ജീവിത പിന്നണ സംവിധാനവും എല്ലാം പാരിസ്ഥിതിക ഘടകങ്ങളുടെ ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. ഫാക്ടറികളിലെയും, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്നും വഷളാകുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാൾ പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടേയും ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും ചെയ്യും. വൈവിധ്യമാർന്ന ജീവികൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങൾ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടും . എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസയോഗ്യമായ ഓരോയിടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലൂടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്ത് വിലപിക്കാതെ പ്രകൃതിസംരക്ഷണവും മലിനീകരണ നിർമ്മാർജ്ജനത്തിനും ഉതുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രധാനം. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉല്പാദിപ്പിക്കാവുന്ന ആധുനിക വിദ്യ ഇന്നുണ്ട്. നമുക്ക് വേണ്ടത് മാത്രം തരുന്ന ഭൂമിയെയും, സുന്ദരമായ പ്രകൃതിയെയും നാം ചൂഷണം ചെയ്യുമ്പോൾ ഭൂമിയുടെ നിലനില്പിനെയും വരുന്ന തലമുറയ്ക്കും ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെയും നാം അറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓർക്കുക ഈ ഭൂമിയിൽ മനുഷ്യനു മാത്രമായി നിലനിൽക്കാനാവില്ല. നമ്മുടെ ആവാസവ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനും, പ്രകൃതിയും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്.


പവിത്ര
8C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം