ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഒരു ബുള്ളറ്റ് യാത്ര...
ഒരു ബുള്ളറ്റ് യാത്ര...
അന്ന് രാത്രി കനത്ത മഴയായിരുന്നു. അവൾക്ക് കിടന്നിട്ട് തീരെ ഉറക്കം വരുന്നില്ല. അവൾ തന്റെ പ്രിയപ്പെട്ട ചേട്ടനെ ഓർത്ത് ആശങ്കയോടെ കിടക്കുകയായിരുന്നു. സാധാരണ മഴ എന്നു കേൾക്കുമ്പോൾ തന്നെ അവൾക്ക് ഉറക്കം വരും. ചേട്ടൻ പട്ടാളത്തിൽ ആണ്. ഇപ്പോൾ ഏതെങ്കിലും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരിക്കുമോ? അവിടെ മഴ ഉണ്ടാകുമോ? ഓ.... മഴ എന്തിന്? അവിടെ കൊടും മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയായിരുക്കും. ചേട്ടൻ ജമ്മുവിനെ പറ്റി പറഞ്ഞ വിവരണത്തിൽ അങ്ങനെ ആയിരുന്നല്ലോ.. ദൈവമേ... എന്റെ ചേട്ടൻ ഈ നല്ലതുമാത്രം വരു ത്തേണമേ... എല്ലാവരും കൊടും തണുപ്പ് കാരണം മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു. പക്ഷേ അവൾക്ക് ശക്തമായ ചൂട് അനുഭവപ്പെട്ടു. കാരണം അവളുടെ നെഞ്ച് ആശങ്കകളുടെ അഗ്നി ജ്വാലയിൽ ആളിക്കത്തുക ആയിരുന്നു. മാനത്ത് പാൽ നിലാവിൽ കുളിച്ചുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ ജനാല പഴുതിലൂടെ കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അനുഭൂതി തോന്നി. അവൾ അതിന്റെ മനോഹാരിതയിൽ കുളിരേറ്റ് ശാന്തയായി കിടന്നുറങ്ങി. മനോഹരമായ സ്വപ്നങ്ങൾ അവളുടെ മയക്കത്തിന് മാറ്റേകി. പ്രഭാതം. ജനാല പഴുതിലൂടെ മഴനീർത്തുള്ളികളെ പിന്നിലാക്കി കൊണ്ട് സൂര്യകിരണങ്ങൾ അവളുടെ കവിളുകളെ ചുംബിച്ചു. കുഞ്ഞിക്കിളികൾ ആഹാരത്തിനായി കലപില കൂട്ടുന്നു. അങ്ങ് ദൂരെ ചക്രവാളസീമ ക്കും അപ്പുറത്തെ കുയിലിന്റെ ശ്രുതിമധുരമായ ഗീതം. അവൾ ഉറക്കം എന്ന മാരക ലഹരിയിൽ നിന്നും പിടിവിട്ട് പുലരിയുടെ പുലർവേളയിലേക്ക് ചുവടുവെച്ചു. അവൾ ശാന്തമായ മനോഹരമായ പ്രകൃതിയുടെ വാതിൽ തുറന്ന് പൂന്തോട്ടത്തിലേക്ക്... പുതിയ ചിന്തകൾ... പുത്തൻ ആശയങ്ങൾ... ആ പുലരി അവൾക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. പ്രഭാത കർമ്മങ്ങൾക്ക് ശേഷം അവൾ പ്രാർത്ഥന മുറിയിലേക്ക് എത്തി... ചേട്ടനെ പറ്റിയാണ് അവൾക്ക് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്. ചേട്ടന്റെ സുരക്ഷിതത്വവും ധനയോഗവും സന്തുഷ്ടമായ കുടുംബജീവിതവും ഉം ജമ്മു ലേക്കുള്ള ബുള്ളറ്റ് യാത്ര വരെയും പ്രാർത്ഥന എത്തി. അത് അവളുടെ പകരംവെക്കാനില്ലാത്ത അണയാത്ത ഒരു കുഞ്ഞു ആഗ്രഹമായിരുന്നു. ചേട്ടനുമായി ബുള്ളറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി തണുപ്പും കൊടും മഞ്ഞുള്ള ആ സ്വർഗ്ഗ ദേശത്തേക്ക് ഒരു യാത്ര...! ചേട്ടായി ഇടയ്ക്ക് അവധി കിട്ടി നാട്ടിലെത്തുമ്പോൾ എപ്പോഴും ഒരു കാര്യം പറയും;" ആഗ്രഹിച്ചാൽ നേടാൻ കഴിയാത്തതായി എന്താണ് ഈ ഭൂമിയിൽ ഉള്ളത്? പക്ഷേ നിരന്തര പരിശ്രമത്തിലൂടെ മാത്രമേ അത് നേടാൻ സാധിക്കൂ.." ചേട്ടായിക്ക് കുഞ്ഞുനാൾ മുതൽക്കെ പട്ടാളത്തിൽ ചേരാൻ ആയിരുന്നു ആഗ്രഹം. അതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഞങ്ങളുടെ ഒരു അയൽവാസി മരണപ്പെട്ടു. പുള്ളിക്കാരൻ പട്ടാളത്തിൽ ആയിരുന്നു. ധീര ജവാൻ...! അയാളെ സംസ്കരിക്കുന്ന വിപുലമായ ചടങ്ങുകൾ കണ്ടപ്പോൾ ചേട്ടായിക്ക് തെല്ലൊന്നുമല്ല ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയത്. അതിന്റെ തുടർച്ചയാണ് ഈ ആഗ്രഹം. ചേട്ടായി അവധിക്കു നാട്ടിൽ വരുമ്പോൾ അവൾ എന്നും പറയും; "ചേട്ടായി എപ്പോഴാ എന്നെ ബുള്ളറ്റിൽ കൊണ്ട് പോണത്"? അപ്പോൾ ചേട്ടായി പറയും; ഉം... ചേട്ടന് ഒരു നീണ്ട അവധി കിട്ടട്ടെ അപ്പോൾ ആകാം." ഇത് കേൾക്കുമ്പോൾ ആ ദിവസത്തിനുവേണ്ടി അവൾ കൊതിക്കും. ചേട്ടായി ജമ്മുവിൽ ആണെങ്കിൽ അവൾ മിക്കപ്പോഴും തുരുതുരെ കത്തുകൾ അയയ്ക്കും. അവയിലെ പ്രധാന പ്രതിപാദ്യവും ഇതുതന്നെയാവും. വീട്ടിൽ വരുമ്പോൾ ചേട്ടായി പറയും ഇവൾ കത്തെഴുതുന്നത് എന്റെ സുഖവിവരം അറിയാൻ അല്ല. ബുള്ളറ്റിന്റേതാ... അവൾക്ക് ബുള്ളറ്റിനോട് വല്ലാത്ത അനുരാഗമാണ്. അതുകൊണ്ട് അവൾക്ക് ഭാവിയിൽ പോലീസ് ആകാൻ ആണ് ആഗ്രഹം. വെടി വെക്കുന്ന തൊപ്പി പോലും ഉണ്ടല്ലോ ഈ ബുള്ളറ്റ്! അതിനെ പട്ടാളത്തിൽ ചേർന്നാൽ എന്താ എന്ന് ചേട്ടാ ചോദിക്കും. അപ്പോൾ അവൾ പറയും: ചേട്ടായി രാജ്യത്തിന് കാവൽ ഭടനായി സേവനം ചെയ്യും ഞാൻ നമ്മുടെ നാടിന്റെ യും... നാളുകൾ കഴിഞ്ഞു. ചേട്ടായിക്ക് വിവാഹ പ്രായമായിരിക്കുന്നു. ഇനി എന്റെ ആഗ്രഹം നടക്കില്ല അവൾ മനസ്സിൽ ഉറപ്പിച്ചു. ചേട്ടായി ഒരു നീണ്ട അവധി എടുത്ത് നാട്ടിലെത്തി. പെണ്ണുകാണൽ ചടങ്ങ് ശുഭമായി നടന്നു. ചേച്ചി അവൾക്ക് വളരെ ഇഷ്ടമായി, ചേട്ടനും. മാൻപേട പോലുള്ള മിഴികൾ... മുല്ലപ്പൂവിനെ വാസനയിൽ മനം മയങ്ങി അവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന നീളൻ മുടിയിഴകൾ... വിനയവും നാണവും ഇഴുകിച്ചേർന്ന സ്വഭാവക്കാരി. അവളുടെ ഭാവനയിലുള്ള പെൺകുട്ടി തന്നെ. ചേട്ടായി വന്നതോടെ അവൾക്ക് പുതുജീവൻ വീണത് പോലെ തോന്നി. അന്ന് ഒരു ശക്തമായ മഴയിൽ ചേട്ടായി മുറ്റത്തുനിന്ന് മനസ്സ് നിറയുവോളം മഴ നനഞ്ഞു. ശേഷം അകത്തു കയറിയപ്പോൾ ചേട്ടായി അവൾക്ക് നന്നായി തല തോർത്തി കൊടുത്തു. രാവിലെ അവൾ ഉറക്കമുണർന്നു. അവൾക്ക് ആകപ്പാടെ ജലദോഷവും തലവേദനയും ആകപ്പാടെ ജലദോഷവും തലവേദനയും... പിറ്റേന്നും പനി കുറഞ്ഞില്ല. അവൾ ചേട്ടനോട് പറഞ്ഞു; ഇതല്ലേ ആ നീണ്ട അവധി നമുക്ക് ഇന്ന് തന്നെ ജമ്മുവിലേക്ക് പോകാം. ചേട്ടായി എതിർത്തു. ഈ കനത്ത പനിയുള്ള സമയത്ത് കൊടും മഞ്ഞത്ത് പോകേണ്ട എന്നായിരുന്നു വാദം. പക്ഷേ അവൾ ഒരേ വാശിയിലാണ്. ഗുളികയും മരുന്നും ജാക്കറ്റും മറ്റു വസ്ത്രങ്ങളുമായി അവർ യാത്ര തിരിച്ചു. ഒട്ടേറെ സംസ്ഥാനങ്ങളെ പിന്നിലാക്കി കുറെ മൈലുകൾ സഞ്ചരിച്ച് അവർ ജമ്മുകാശ്മീർ എന്ന അവളുടെ സ്വപ്നത്തിലെ സ്വർഗ്ഗദേ ശത്തേക്ക് പ്രവേശിച്ചു. കൊടും തണുപ്പ്... ജാക്കറ്റിനുള്ളിൽ വസ്ത്രങ്ങൾക്കും ഒന്നും ആ തണുപ്പിനെ കീഴ്പ്പെടുത്താൻ ആയില്ല. ചേട്ടനെ മുറുകെ പിടിച്ച് ശക്തമായിക്കൊണ്ടിരിക്കുന്ന ശരീരത്തെയും ചേട്ടനെ മുറുകെ പിടിച്ച് ശക്തമായിക്കൊണ്ടിരിക്കുന്ന ശീതത്തെയും ത്തെയും പിന്നിലാക്കി അവർ യാത്ര തുടർന്നു. ഇരുവശത്തുമുള്ള മലനിരകൾ സ്വാദുള്ള ക്രീം കേക്കുകൾ ആയി അവൾക്ക് തോന്നി. അതിൽ നിന്നും ഒരു ഭാഗം കഴിച്ചു നോക്കാനും അവൾക്ക് തോന്നി. ഇടയ്ക്കുവെച്ച് എവിടെയോ വണ്ടി നിർത്തി ചേട്ടായി അവൾക്ക് ഒരു മൂടിയിൽ മരുന്ന് നൽകി. നെറ്റിയും കഴുത്തും പണിയുണ്ടോ എന്നറിയാൻ തൊട്ടുനോക്കി. അതിശയം അവൾക്ക് ഇപ്പോൾ തീരെ പനിയില്ല. ഉരുകി വീണ കിടുകിടാ വിറപ്പിക്കുന്ന മഞ്ഞിനും ശരീരത്തിലാകെ ആസകലം തുളച്ചുകയറുന്ന വേദനയ്ക്കും അവളുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്ന ജ്വലിച്ചുനിൽക്കുന്ന ആഗ്രഹത്തിന് സാധിച്ചില്ല. ഇതിനെയെല്ലാം അതിജീവിച്ച് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് അവർ എത്തിക്കഴിഞ്ഞിരിക്കുന്നു അതാ അവർ ഒരു മഞ്ഞു മലയുടെ മുകളിൽ കൈകോർത്ത് താഴെ അങ്ങകലെ ഉള്ള താഴ് വരയിലേക്ക് നോക്കിനിന്നു. അവിടെനിന്ന് കുളിരുള്ള വേഗം കൂടിയ ഒരു കാറ്റ് ആഞ്ഞടിച്ചു. അതിൽ അവളറിയാതെ ലയിച്ചുപോയി. ഈ കുളിർകാറ്റിനു വേണ്ടിയായിരുന്നു താൻ ഇത്രയും നാൾ കാത്തിരുന്നത്. അവൾക്ക് ഉണ്ടായ ആനന്ദത്തിനും ആഹ്ലാദത്തിനും അറുതി ഇല്ലായിരുന്നു. ഇത് കണ്ടു നിന്ന ചേട്ടായിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്തി അനുഭവപ്പെട്ടു. ചിലപ്പോൾ ആ കുളിർക്കാറ്റ് തന്റെ ആഗ്രഹസാഫല്യത്തിന് പ്രതീകമായി ആവും കടന്നുവന്നിട്ട് ഉണ്ടാവുക. കുഞ്ഞുപെങ്ങളുടെ അദ്ദേഹത്തിനുവേണ്ടി സാഹചര്യം ഒരുക്കി കൊടുത്തപ്പോൾ ഉണ്ടായ ആത്മസംതൃപ്തിയും അടക്കാനാവാത്ത സന്തോഷവും അയാളെ ആ മലനിരകൾക്കിടയിലൂടെ ചൂളം വിളിച്ച് പുണർന്ന കാറ്റിനേക്കാൾ സുഖകരമായിരുന്നു. ആകാശം പതിവിലും മനോഹരവും തെളിഞ്ഞതും ആയി കാണപ്പെട്ടു. ആ യാത്ര അവളുടെ നെഞ്ചിൽ ഒരു മായാത്ത ഒരു അനുഭവമായി മാറിയിരുന്നു... !!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ