ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/പരിസ്ഥിതി അന്നും ഇന്നും

14:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി അന്നും ഇന്നും


ജീവിതം ആരോഗ്യകരമായും സന്തോഷകരവുമായ രീതിയിൽ നമ്മുക്ക് ആരോഗ്യകരമായ ഒരു പരിസ്ഥിതി ആവശ്യമാണ് അങ്ങനെയുരു പരിസ്ഥിതി ഇന്ന് നമ്മുക്ക് ലഭ്യമാണോ?അല്ല എന്നാണ് ഉത്തരം.അങ്ങനെയൊരു ഉത്തരത്തിലേത്തിച്ചേരാൻ കാരണവും നാം തന്നെയാണ്.എന്താണ് പ്രക‍ൃതി?എന്തായിരുന്നു പ്രക‍ൃതി?നമ്മുടെ പൂർവിക്കർ ജീവിച്ചിരുന്നത് പരിസ്ഥിതിയോട് ഇണങ്ങിയാണ്.അവർ നമ്മുക്ക് നൽകിയ പ്രക‍ൃതിയെയാണ് നാം വരും തലമുറയ്ക്ക് നൽകേണ്ടത്.ഒന്ന് ചിന്തിച്ചു നോക്കു. നമ്മുടെ പൂർവികർ ജീവിച്ചിരുന്ന പ‍്രക‍ൃതി.പരിസ്ഥിതിക്ക് വേണ്ടത് നഅവരും നമ്മുക്ക് വേണ്ടത് പരിസ്ഥിതിയും നൽകിയിരുന്നു.തികച്ചും ഹരിതഭാമായ പ്രക‍ൃതി തെളിനിരുപോലുളള ജലം,നിറയെ മരങ്ങൾ,പാടങ്ങൾ,നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴ..............അങ്ങനെ എന്തെല്ലാം.ആ ഒരു കാലഘട്ടത്തെക്കുറിച്ച് സ്വപ്നംകാണാൻ മാത്രമെ നമ്മുക്ക് സാധിക്കുന്നുള്ളു.

ശാസ്ത്രസാങ്കേതികവിദ്യകളടക്കം എല്ലാമേഖലയിലും വളരെ പുരോഗതിയിലെത്തിയ സമുഹത്തിലാണ് നാം ഇന്ന് ജിവിക്കുന്നത് .പഴയ കാലത്ത് നിന്നും മാറിയ ഒരു പാട് വികസനങ്ങൾ.പക്ഷേ എന്തിനാണ് വികസനങ്ങൾ?മനുഷ്യൻെറ ഈ ഉയർച്ച അവൻെറ തന്നെ നാശത്തിനുവേണ്ടിയുളളതല്ലേ?തൻെറ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി നമ്മൾ പ്രക‍ൃതിയെ ചൂഷണംചെയ്യുന്നു.മരങ്ങളും കുന്നുകളും നെൽപ്പാടങ്ങളുമെല്ലാം നശിപ്പിച്ച് കുറ്റൻ മണിമാളികകൾ നാം പണിത്തുയർത്തുന്നു.പുഴയിലുംകാടുകളിലും മറ്റും പ്ലാസ‍റ്റിക്ക് മാലിന്യങ്ങൾ തളളി അത് മലിനോല്സുകമാകുന്നു.മനുഷ്യൻെറ പ്രവർത്തിമൂലം ഭൂമിയുടെ നിലനിൽപ്പ് തന്നെ മാറുകയാണ് ഭൂമിയിൽ ചൂട് കൂടുകയാണ്.ഒാസോൺ പാളിയിൽ വിളളൽ സംഭവിക്കുന്നു.കാലവർഷം മാറിവരുന്നു ഒരുപാട് നദികൾ ഉണ്ടെങ്കിലും അവയിൽ ഒന്നും തന്നെ വെളളമില്ല.നദികൾ എല്ലാം തന്നെ മലിന്യമാക്കപ്പെട്ടിരുന്നു. ജൂൺ-5 പരിസ്ഥിതി ദിനം പരിസ്ഥിതിക്കായിട്ടുളള ദിനം .1972-ൽ ഐക്യരാഷ്‍ട്രസഭയാണ് ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തിരുമാനിച്ചത്.അക്കാലം തൊട്ട് നാം പ്രക‍ൃതിയെ നശിപ്പിക്കുവായിരുന്നു.ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിച്ചാൽ അതു മനുഷ്യന് തന്നെ ദോഷമാക്കുവെന്ന് മനസ്സിലാക്കിയാവാം പരിസ്ഥിതിക്കായി ഒരു ദിനമാചരിക്കുന്നത്.

മനുഷ്യൻെറ വിചാരം മനുഷ്യനാണ് ഭൂമിയുടെ അവകാശി എന്ന് മറ്റ് ഒരു ജീവിക്കും ഇതിൽ അവകാശം ഇല്ല.തൻെറ സ്വാർത്ഥയ്ക്ക് വേണ്ടി അവർ പ്രക‍ൃതിയെ ഉപയോഗിക്കുന്നു.വൈക്കം മുഹമ്മദ് ബഷീറിനെ പോലുളള എഴുത്തുകാർ അവരുടെ എഴുത്തിലൂടെ പരിസ്ഥിതിയ സംരക്ഷിക്കാൻശ്രമിക്കുന്നുണ്ട്.എന്തിരുന്നാലും മനുഷ്യൻ ഒന്നിനേയും വകവെകുന്നില്ല മനുഷ്യൻ ചെയ്യുന്ന പ്രവർത്തിക്ക് പരിസ്ഥിതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുകയാണ് അതിന് ഉദാഹരണമാണ് 2018-19 ലിൽ ഉണ്ടായ പ്രളയം ഒരു പാട് ജീവിനെയാണ് നഷ്‍ടമാക്കിയത്.ആ മഹാമാരി പ്രക‍ൃതയുടെ ഒരു താക്കിതാണ്.നാംഓരോ ദിവസവും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രക‍ൃതിയെ തിരിച്ചു പിടിക്കേണ്ടത് നാം ഒാരോരുത്തവരുടംയും ആവശ്യമായിരിക്കുന്നു.പ്രളയക്കാലത്തിന് ശേഷവും നാം എന്താണ് ചെയ്യുന്നത്?നമ്മുടെ പ്രവർത്തികൾക്കും ക്ര‍ൂരതകൾക്കും യാതൊരു മാറ്റവുമില്ല

“ദൈവത്തിൻെറ സ്വന്തം നാട്” എന്നാണ് നമ്മുടെ കേരളത്തെവിശേഷിപ്പിച്ചത്. പണ്ട് നമ്മുടെ കേരളം അങ്ങനെയായിരുന്നു.എവിടെനോക്കിയാലപം പച്ചപ്പ്.പ്രക‍ൃതിയമായി ഇണങ്ങിയുളള ജീവിതം.എന്നാൽ ഇപ്പോൾ കേരളീയരുടെ വയറു നിറക്കാൻ അന്യസംസ്ഥാനത്ത് നിന്ന് എത്തണം ഭക്ഷ്യവസ്‍തുകൾ.നമ്മൾ മാറാണം അതിനുളള സമയവും അതിക്രമിച്ചിരുന്നു എന്നതിനുളള സൂചനയാണ്.ലോകത്താകമാനം പൊട്ടി പൊറപ്പെടുന്ന കൊറോണ വൈറസ് ലക്ഷകണക്കിനു ആളുകളുടെ ജീവൻ കവർന്നെടുത്ത മഹാമാരി.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്ന് പൊട്ടിപുറപ്പെട്ട ഈകൊറോണ വൈറസ് പരിസ്ഥിതിയുടെ മറ്റൊരുതലത്തിലൂളള പ്രതികാരമാകാം. ഈ കൊറോണകാലവും പീന്നിട് കഴിയുമ്പോഴും എന്താണ് മനുഷ്യൻെറ നിലപാട് എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.

പരിസ്ഥിതിക്കായി ഒരു ദിനം ജൂൺ -5എന്നൊരു ദിനത്തിൽ പരിസ്ഥിതി സംരക്ഷണം ഒതുങ്ങാതെ എന്നും നമ്മുടെ ദിനപര്യപോലെ പ്രക‍ൃതിയെ സംരക്ഷിക്കാം. “മലരണിക്കാടുകൾതിങ്ങിവിങ്ങി മരതാക കാന്തിയിൽ മുങ്ങി മുങ്ങി” എന്ന ചങ്ങമ്പുഴയുടെ ഈ രണ്ട് വരികൾ ഒാർമ്മിച്ചുകൊണ്ട് നല്ലൊരു നാളേയ്‍ക്കായി നമ്മുക്ക് കൈകോർക്കാം.

ശാരിക ശശി
10 A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം