എ.കെ.എം.എച്ച്.എസ്. കുടവൂർ/അക്ഷരവൃക്ഷം/ഹരിതഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിതഭൂമി

ഹരിതാഭയേകി നിൽക്കുമീ പ്രകൃതി
ദൈവത്തിൻ വരദാനമാണെന്നോർക്കുക നാം
ക്രൂരനാം മനുഷ്യ മൃഗങ്ങൾ നിരന്തരം
വേട്ടയാടുന്നീ മാതാവിനെ…
കാലങ്ങളായുള്ള പീഡനമേറുമമ്മ
അവശയായ് മാറിയെന്നോർക്കുക നാം
പ്രകൃതി ദുരന്തമായി നമ്മെ വേട്ടയാടുന്നത്
അമ്മതൻ സങ്കടമാണെന്നോർക്കു...
വെട്ടി മാറ്റില്ല വൃക്ഷങ്ങളൊന്നുമേ
ഇടിച്ചു നികത്തില്ല കുന്നും വയലും
ഇത്തരം പ്രതിജ്ഞയെടുക്കുക നാം
നെഞ്ചോടടക്കി പിടിക്കാം ആ അമ്മയേ...

 

മുഹ്‍സീന എ
8 A എ.കെ.എം.എച്ച്.എസ്. കുടവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത