ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

16:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
  നമ്മുടെ ഗ്രാമവും പരിസരപ്രദേശങ്ങളും.പകർച്ചവ്യാധി കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സന്ദർഭത്തിൽ രോഗപ്രതിരോധം എന്ന വിഷയം മുൻനിർത്തി ഒരു പഠനം നടത്താൻ ഞാനും കൂട്ടുകാരും തീരുമാനിച്ചു. അതിന് വേണ്ടി സമീപത്തെ ആരോഗ്യപ്രവർത്തകരെ സന്ദർശിച്ചു.നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം തെറ്റായ ആഹാരരീതിയും വൃത്തിഹീനമായ പരിസ്ഥിതിയുമാണെന്ന് ഞങ്ങൾക്ക് മനസിലായി.കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ദോഷം ചെയ്യും.ടിന്നിലടച്ചും പാക്കറ്റിലാക്കിയും ലഭിക്കുന്ന ആഹാരസാധനങ്ങളിൽ അവ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ട്. അതിനാൽ അത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലമാക്കുക. അമിതാഹാരവും വ്യായാമത്തിന്റെ കുറവും പൊണ്ണത്തടി ക്ക് കാരണമാകുന്നു. ഐസ്ക്രീം, മിഠായി, ജാം, അച്ചാർ മുതലായവയിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളും മധുരവും അപകടകാരികളാണ്.അതിനാൽ ഇത്തരം ആഹാരപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക.
     മറ്റൊന്ന് പരിസരശുചിത്വം ആണ്.നമ്മുടെ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.ഇതിലൂടെ മാത്രമേ പകർച്ചവ്യാധികൾ തടയാനാവൂ.നമ്മുടെ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
അമിൻഷാൻ എം
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം