ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/പൊര‍ുതിടേണം നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊര‍ുതിടേണം നല്ല നാളേയ്ക്കായ്



പൊരുതിടേണം ഉണരുമീ
നല്ല നാളേയ്ക്കായ്
ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്
പൊരുതിടേണം കൊറോണയ്ക്കെതിരായ്
പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
പിഴുതെറിയുന്നുകേരളമൊന്നായ്
ഇനിയും പടരുന്ന ഈ മഹാമാരി
കേരളമൊന്നായ് പിഴുതെറിയും
മതമില്ല ജാതിയില്ലിവിടെ സമത്വം
ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
സുന്ദരമാം ഈ കേരളഭൂമിയെ
ചഞ്ചലമാട്ടുന്നു ഇന്നിവിടെ
വീഴരുത്; തളരരുത്
പൊരുതിടേണം നല്ല നാളേയ്ക്കായ്

                     

ദേവനന്ദ സുരേഷ്
8 E എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത