ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ ഒരുമയുടെ ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയുടെ ഗീതം

വിടരുന്ന പൂവിൻെ നെറുകയിൽ ചുമ്പിച്ച്
തഴുകുന്ന കാറ്റിൻെ അരികിലൂടങ്ങനെ
പാറിപ്പറക്കുന്ന ചെറുപൂമ്പാറ്റകൾക്കൊപ്പമായ്
വാനിലേക്കുയരാൻ ഇന്നൊരാശ
വീടും മുറികളും മുറ്റവും മാത്രമായ്
എത്രനാളിങ്ങനെ വീർപ്പു മുട്ടും
മാലോകരിങ്ങനെ ചത്തൊടുങ്ങുന്നിതാ
ലോകമിന്നാകെ വിയർക്കുന്നിതാ
ലോകായലോകങ്ങൾ കെെയ്യിലാക്കുന്നിതാ
ഒരു കൊച്ചു വെെറസ്സിൻ ആക്രമണം
തളരുന്നു കൊഴിയുന്നു മാനവരാശി
പിടികിട്ടാതുയരുന്നു മരണസംഖ്യ
ആയുധമില്ലാതെ തന്ത്രങ്ങളില്ലാതെ
ഈ പ്രപഞ്ചത്തെ തളർത്തിടുന്നു
ഈ വീർപ്പുമുട്ടലിൻ നാളുകൾ മാറാൻ
ഒത്തൊരുമിച്ച് പ്രവർത്തിച്ചീടാം
ഇവനെതളച്ചിടാം മണിച്ചിത്രപ്പൂട്ടിടാം
ഒന്നുംമില്ലാവിധം തുടച്ചുനീക്കാം
മാസ്കിടാം സാനിറ്ററേസറും സോപ്പുമായ്
കെെകൾ നന്നായി വൃത്തിയാക്കാം
പേടിടേണ്ട ഭയം തെല്ലുവേണ്ട
ജാഗ്രതയോടെമുന്നേറിടാം
നാമൊന്നായി പ്രതിജ്ഞചെയ്യാം
കോറോണ കെതിരായി പോരാടിടാം
പ്രാർത്ഥിക്കാം ഓരോരോ ജീനും വേണ്ടി
പ്രാർത്ഥിക്കാം വെള്ള മാലാഖമാർക്കായ്
പ്രാർത്ഥിക്കാം ഈലോകശാന്തിക്കായ്
ഇനിയുള്ള യുദ്ധംയർത്തെഴുനേൽപ്പിൻ യുദ്ധം
ഒാന്നിച്ചേരാം നമുക്കൊന്നിച്ച്

അർച്ചന പി പ്രകാശ്
8 H ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത