എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം ആണ് എല്ലാം

ശുചിത്വം

അക്ഷരകളരിയിൽ നിന്നെത്തി വന്ന കൊച്ചുമകൾ കൊഞ്ചി
 ചൊല്ലിവന്നു,
ശുചിത്വം എന്ന വാക്കിന്റെ
അർത്ഥമാറിയേണ-
മിന്നിവൾക്,
കൊച്ചുമകളെ പിടിച്ചടു -
തിരുത്തി മുത്തശ്ശി ചൊല്ലി
കൊടുത്തു വേഗം,
ശുചിത്വം ജീവിത്തിലധി -പ്രധാനം എന്തെന്നുരചെയ്യാം പൊന്നു മോളെ,
കാലത്തുതന്നെ എഴുനേൽക്കേണം,
മോടിയായി ദന്തം
വെളുപ്പിക്കണം,
പിന്നെ ശൗചകർമ്മങ്ങൾ
നടത്തീടേണം.
ഭംഗിയായി മുങ്ങി -
കുളിച്ചീടേണം,
വൃത്തിയായി വസ്ത്രം
ധരിക്കവേണം,
വെടിപ്പുള്ളതാകേണം പൊന്നുമോളെ,
ഭംഗിയായി പിന്നെ
ഒരുങ്ങിടേണം,
വിനയമായി തന്നെ
പെരുമാറണം.
മകളെ, തൻ വീടും
പരിയംമ്പറങ്ങളും,
വൃത്തിയായി സൂക്ഷിച്ചു,
വച്ചിടേണം
തന്മൂലം രോഗങ്ങൾ
ഒഴിവാക്കേണം,
ആയുസും ആരോഗ്യവും
വന്നിടേണം
 

ഗൗരി ഹരീഷ്
8B [[|എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ]]
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത