ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്സ്.വല്ലകം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

പേമാരിപോലെ മരണംവിതയ്ക്കുന്ന
കൊറോണ വൈറസ്സും വന്നെത്തി
ഏതോ വൻകര നാട്ടിൽ നിന്നും
ഭീകരമാകും വിപത്തിനെ നേരിടാൻ
നമുക്കൊരുമിച്ചണിചേർന്നിടാം
വ്യക്തി ശുചിത്യം പരമ പ്രധാനമായ്
കൈയ്യും മുഖവും വാഷിങ്ങ് സോപ്പിനാൽ
നന്നായ് വെടിപ്പായ് കഴുകി മിനുക്കിടാം
ഭയമല്ല വേണ്ടത് ജാഗ്രതയോടെ നാം
കർമ്മങ്ങൾ ചെയ്യുവാൻ ശ്രദ്ധയുണ്ടാകണം
ഈ ലോക്ക് ഡൗൺ കാലത്തിൻ
നീളം കുറയും നാൾവരേ
കാണാതിരിക്കാം
കാണുന്ന നാളിൽ പരസ്പരം കെട്ടിപ്പിടിക്കാൻ പൊട്ടിച്ചിരിക്കാൻ

നന്ദന പി ജെ
5 B സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വല്ലകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത