സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


ഉണ്ണുവാൻ അവൾക്ക് ഇല്ലെങ്കിലും
മറ്റുള്ളവർക്ക് കൊടുക്കും അവൾ
തനിക്ക് സുഖം ഇല്ലെങ്കിലും
മറ്റുള്ളവരുടെ സുഖം പോലെ
ജീവിക്കും അവൾ
എത്ര മോശമായ സ്ഥലം ആണെങ്കിലും
അത് സ്വർഗം ആകും അവൾ
അമ്മ എന്ന രണ്ടക്ഷരത്തിൽ
സ്നേഹം പുലർത്തുന്ന അവൾ
ആ പാവന സ്നേഹം ആരും അറിയുന്നില്ല
എത്ര കോപിഷ്ഠയായലും
അമ്മയായാൽ അവൾ ഒരു മാലാഖ തന്നെ
ഉടുക്കുവാൻ അവൾക്ക് ഒന്ന് ഉള്ളെങ്കിലും
മറ്റുള്ളവർക്ക് പത്ത വേണമെന്ന്
ആഗ്രഹിക്കുന്നു അവൾ
ഒരു സാരിത്തുമ്പിൽ ഉരുകിത്തീരുന്ന
ജന്മമാണ് അമ്മ

 


 

റോണി ജോസി
8A സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത