ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം      

നമ്മുടെ പരിസരം നമ്മൾ എപ്പോഴും ശുചിയാക്കണം. പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.' ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത് ' എന്ന ബോർഡ് വച്ച സ്ഥലത്തു തന്നെ നമ്മൾ മാലിന്യങ്ങൾ വലിച്ചെറിയുന്നു. ഇത് നമ്മുടെ നാട്ടിൽ പലതരം രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു. നമുക്കു ചുറ്റും നാം തന്നെ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് പ്രകൃതിയെ നശിപ്പിക്കുന്നു. മാലിന്യം അത് നിക്ഷേപിക്കേണ്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക എന്ന ശീലം നാം ഉണ്ടാക്കിയെടുക്കണം.

പരിസര ശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വം. ഇതും രോഗങ്ങളെ അകറ്റും. ഇന്ന് നമ്മുടെ രാജ്യം നിറഞ്ഞ് നില്ക്കുന്ന കൊറോണ രോഗം പടർന്ന് പിടിക്കാതിരിക്കാൻ വ്യക്തി ശുചിത്വമാണ് പ്രധാനമായും വേണ്ടത് എന്നത് വളരെ ശ്രദ്ധയോടെ കാണേണ്ടതാണ്. നല്ല നാളേക്കായി ശുചിത്വം പാലിച്ച് നമുക്ക് മുന്നോട്ട് പോകാം.

ശിവദ.കെ
നാലാംതരം ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം