വേണം ശുചിത്വം എന്നിലും നിന്നിലും ഓടിച്ചീടേണമണുക്കളെ നിർബാധം അകറ്റണം ശുചിത്വത്താൽ ജീവ- ഹാനിയാം രോഗ വിഷാണുക്കളെ നീങ്ങീടുമീ കൊറോണാ ഭീതി ഭൂവിൽ നിന്ന് നിർത്തീടരുതേ നീയും ഞാനും ശുചിത്വ പാലനം ശീലമാക്കീടേണം ഇത് നാം ആജീവനാന്തം ഓർത്തീടുക വേണം ശുദ്ധി നിൻ മെയ്യിലും ഹൃത്തിലും.