കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വത്തിലൂടെ രോഗപ്രതിരോധം
വ്യക്തിശുചിത്വത്തിലൂടെ രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം, ഇവ മൂന്നും ഒരു ചങ്ങലയിലെ കണ്ണികളാണ്.നാം ഉൾകൊള്ളുന്ന ചുറ്റുപാടാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ ശുചിത്വം പാലിച്ചാൽ മാത്രമേ പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ കഴിയൂ. അതിനാൽ ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതി ഇന്ന് പലതരം മലിനീകരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുകയാണ്. ജലമലിനീകരണം, വായുമലിനീകരണം, ശബ്ദമലിനീകരണം, തുടങ്ങി നിരവധി മലിനീകരണങ്ങളാൽ കഷ്ടപ്പെടുകയാണ്. പരിസ്ഥിതിയിലെ മാലിന്യങ്ങൾ ഇല്ലാതാകുമ്പോഴാണ് ശുചിത്വം പാലിക്കപ്പെടുന്നത്. പലതരം രോഗാണുക്കളാണ് മാലിന്യങ്ങൾ വഴി അന്തരീക്ഷത്തിലും നമ്മുടെ ചുറ്റുപാടിലും എത്തുന്നത്. അടുത്ത കാലത്തായി നമ്മുടെ ലോകത്ത് വന്ന നിപ്പ, കൊറോണ തുടങ്ങിയ രോഗങ്ങളെ നമ്മുടെ കേരളത്തിന് പിടിച്ചുനിർത്താനായത് നമ്മുടെ വ്യക്തിശുചിത്വം കാരണമാണ് വ്യക്തിശുചിത്വം കൊണ്ടാണ് ഈ അസുഖങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരുന്നത് . നിർബന്ധിതമായി ഇത്രയും ദിവസം ലോക്ക്ഡൌൺ കാലയളവിൽ നാം കഴിഞ്ഞതും വ്യക്തിശുചിത്വം പാലിച്ചതും കൊറോണയെ പ്രതിരോധിക്കാൻ വേണ്ടിയായിരുന്നു. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുന്നതും മുഖം മറയ്ക്കുന്നതും എല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. അതിനാൽ ഇവ മൂന്നും ഒത്തുചേർന്നാൽ മാത്രമേ നല്ലൊരു ഭാവി നമുക്ക് കൈവരിക്കാൻ കഴിയൂ.......
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |