ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/പ്രകൃതി പ്രശാന്ത സുന്ദരി

പ്രകൃതി പ്രശാന്ത സുന്ദരി

പച്ചയുടയാട ചുറ്റി പൂവുകൾ തോറും തേനായ്
സർവ്വ ചരാചര രൂപിണിയായി നിർഝരി -
നിലാവിൽ നീരാടി പ്രശാന്തസുന്ദരിയായ്
മാരുതൻ തഴുകും മലരിൽ മദ്ധ്യ മേനിയിൽ
മനമായി അണയുന്നൊരു മധ്യപാനായി ….
പുഷ്പസൃഷ്ടി കണക്കെ പൊഴിയുന്നൊരു മാരിയായ്
പുലരിപ്പൊൻ കിണ്ണത്തിനെ പെറ്റൊരു സുന്ദരി
പറവകൾ തൻ കള്ള ജനം കേട്ടുകൊണ്ടിളകിയാടു-
ന്നൊരു വൻമദോന്മത്തായ്
നിശാഗന്ധി പൂവിടും രാത്രിയിൽ ഉന്മാദഭവതിയായി
ശൈലത്തെ ഹരിതാഭയാക്കുന്ന അഴകുമായ്
സഹ്യന്റെ മടിയിൽ പിറന്നൊരു പുണ്യം.
ഹേമന്ത രാവിൽ ഹൃദയസ്പർശിയായ്
ആരെയും മോഹപ്പിക്കുന്നൊരു കാമിനി
ആനന്ദ രൂപിണി ആലോലദായിനി ...
ആഴിയിലെ അലകളായി സുന്ദരിയാ മൊരു പെൺകൊടിപോലെ
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി മഞ്ജുളരൂപിയായ്
പ്രകൃതി നമ്മെ ഉദരത്തിൽ പേറിയവൾ.

പൂജ ബിജു
8 G ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത