ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൂട്ടരേ നിങ്ങൾ കേട്ടിട്ടുണ്ടോ വസൂരി പ്ലേഗ് എന്ന് കേട്ടിട്ടുണ്ടോ നമ്മുടെ പൂർവികർ കേട്ടിട്ടുണ്ടേ മർത്യരെ കൊന്ന മഹാമാരികൾ മാനവന്റെ ഇച്ഛാശക്തിക്കു മുന്നിൽ ശാസ്ത്രമെന്ന സത്യത്തിൻ മുന്നിൽ രോഗപ്രതിരോധ ശേഷിക്കു മുന്നിൽ മുട്ടുമടക്കിയ മഹാമാരികൾ ആണേ കൂട്ടരേ നിങ്ങൾ അറിഞ്ഞതല്ലേ മാർച്ചിലെ സന്തോഷം തല്ലിക്കെടുത്തിയ വാർഷിക പരീക്ഷതൻ രസം കെടുത്തിയ മഹാമാരിയാം കോവിഡ് നയന്റീൻ കിരീടമെന്നാണർത്ഥം പോലും എന്നാലിതിന്ന് തലവേദനയാണേ കൊറോണ ഗണത്തിൽപ്പെട്ടയിവനാൽ ലോകം മുഴുവനും ഭീതിയിലാണേ പച്ചപുതച്ചൊരു നമ്മുടെ കേരളം ലോകർക്കെല്ലാം മാതൃകയാണേ പൊട്ടിച്ചു ഞങ്ങൾ കോവിഡിൻ ചങ്ങല മുട്ടുമടക്കി കോവിഡ് ഭീകരൻ വ്യക്തിശുചിത്വം ശീലമാക്കാം നാം കെെകൾ കഴുകാം വൃത്തിയായി വീട്ടിൽ സുരക്ഷിതരായി നമ്മൾ പാലിക്കാം സാമൂഹ്യ അകലത്തെയും പണിയാം നമുക്കൊരു നല്ല ലോകം ഓർത്തിടാം നമ്മുടെ ആരോഗ്യസേനയെ പാടാം നമുക്ക് ലോകരെല്ലാരുമായ് മൃത്യോമാ അമൃതം ഗമയാ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത