ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

 പ്രപഞ്ചത്തിൻ വരദാനമാണു ഭൂമി
ഭൂമിയെ സുന്ദരിയാക്കുന്ന പ്രകൃതിതൻ
ഹൃദയത്തുടിപ്പീ ഹരിത ചാരുത
അരുവികൾതൻ കളകളാരവം
പ്രകൃതിതൻ സംഗീതമല്ലോ.
പച്ചപ്പട്ടു വിരിച്ച പാടങ്ങൾ
പറവകൾക്കന്നമൂട്ടുന്നു.
നിന്റെ കനിവാകുമീ ഹരിതാഭ
എന്റെ ചിത്തത്തെയും ധന്യമാക്കുന്നു.
നഷ്ടമാകല്ലൊരിക്കലുമീ ഭംഗി
അതിനായൊരു തൈ നടുന്നു ഞാനും.
 

നിതീഷ്
5 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത